രണ്ടാംഘട്ട കോവിഡ് വ്യാപനത്തില്‍ സ്ഥിതി മോശമാവാന്‍ സാധ്യത; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്‌

User
0 0
Read Time:2 Minute, 33 Second

ഡല്‍ഹി: രാജ്യത്ത് രണ്ടാം ഘട്ട കോവിഡ് വ്യാപനം വളരെ മോശം അവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആരോഗ്യമന്ത്രലായത്തിന്റെ മുന്നറിയിപ്പ്. രണ്ടാംഘട്ട കോവിഡ് വ്യാപന തരംഗം തുടരവേ നടപടികള്‍ കര്‍ശനമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി.

പരിശോധന കര്‍ശനമാക്കാനും രോഗവ്യാപന മേഖലകള്‍ കണ്ടെത്തി കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണം കടുപ്പിക്കാനുമാണ് നിര്‍ദേശം. ഒരു സംസ്ഥാനവും അലംഭാവം കാണിക്കരുത്. രാജ്യത്തെല്ലായിടത്തും സ്ഥിതി മോശമാവാനുള്ള സാധ്യത തള്ളരുതെന്ന് ആരോഗ്യകാര്യങ്ങളുടെ ചുമതല വഹിക്കുന്ന നീതി ആയോഗ് അംഗം വികെ പോള്‍ പറഞ്ഞു.

രോഗവ്യാപനം തടയാനും ജീവന്‍ സംരക്ഷിക്കാനും വേണ്ട മുന്‍കരുതല്‍ എല്ലാവരും കൈക്കൊള്ളണം. ആശുപത്രികളും ഐസിയുകളും സജ്ജമാക്കണം. രോഗം പെട്ടെന്ന് കൂടിയാല്‍ ആരോഗ്യസംവിധാനത്തിന് അത് താങ്ങാനാവില്ല. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും രോഗം കൂടി.

രോഗവ്യാപനം കൂടുതലുള്ള 47 ജില്ലകളിലെ അധികൃതരുമായി ബന്ധപ്പെട്ട് കേന്ദ്രം നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ആര്‍.ടി.-പി.സി.ആര്‍. പരിശോധനയുടെ എണ്ണം കൂട്ടണം. പുതിയ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നിടത്ത് പ്രത്യേകിച്ച്‌ കൂടുതല്‍ പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രോഗവ്യാപനം തീവ്രമായിരിക്കുന്ന മഹാരാഷ്ട്രയില്‍ ഇന്നലെ പ്രതിദിന കേസുകളില്‍ നേരിയ കുറവ് രേഖപ്പെടുത്തി. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 27,918 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച 18,500 പേരില്‍ നിന്ന് മൂന്നേകാല്‍ കോടി രൂപയാണ് അഞ്ചു ദിവസത്തിനിടെ ഡല്‍ഹി സര്‍ക്കാര്‍ പിഴയായി പിരിച്ചെടുത്തത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വന്ന് പോയതറിയാത്ത കോവിഡ് കേസുകള്‍; ആലപ്പുഴ മുന്‍പില്‍; ആരോഗ്യവകുപ്പിന്റെ പഠനം

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് തിരിച്ചറിയാതെ പോവുന്ന കോവിഡ് കേസുകളുടെ എണ്ണം കൂടുതലാണെന്ന് വ്യക്തമാക്കി ആരോ​ഗ്യവകുപ്പിന്റെ പഠനം. ആലപ്പുഴ ജില്ലയിലാണ് കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയിരിക്കുന്നത്. ആലപ്പുഴയില്‍ രോ​ഗ​പ​ശ്ചാ​ത്ത​ല​മി​ല്ലാ​ത്ത 753 പേ​രി​ല്‍​ നി​ന്ന്​ പൊ​തു​വാ​യി സ്വീ​ക​രി​ച്ച സാ​മ്ബി​ളു​ക​ളെ അടിസ്ഥാനമാക്കിയായിരുന്നു പഠനം. ഇതില്‍ 15.4 ശ​ത​മാ​നം പേ​ര്‍​ക്കാ​ണ്​ രോ​ഗം വ​ന്നു​പോ​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. ഏ​റ്റ​വും കു​റ​വ്​ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയത് ​ഇടു​ക്കി​യി​ലാണ്. ഇടുക്കിയില്‍ ശേഖരിച്ച 419 പേ​രു​ടെ സാ​മ്ബി​ളു​ക​ളി​ല്‍ 5.96 ശ​ത​മാ​നം […]

You May Like

Subscribe US Now