രണ്ടാഴ്ചയ്ക്കിടെ രണ്ട് സ്വര്‍ണ മെഡലുകള്‍; ഇന്ത്യയുടെ അഭിമാനമായി വിനേഷ് ഫൊഗാട്ട്

User
0 0
Read Time:1 Minute, 42 Second

ന്യൂഡല്‍ഹി: ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തി വനിത ഗുസ്തി താരം വിനേഷ് ഫൊഗാട്ട്. റോമില്‍ നടന്ന മറ്റിയോ പെല്ലികോണ്‍ റാങ്കിംഗ് സീരിസ് ഫൈനലില്‍ കാനഡയുടെ ഡയാന വെയ്ക്കറിനെ മലര്‍ത്തിയടിച്ച്‌ വിനേഷ് ഫൊഗാട്ട് സ്വര്‍ണം നേടി. ഇതോടെ രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് വിനേഷ് സ്വര്‍ണ മെഡല്‍ സ്വന്തമാക്കുന്നത്.

ആദ്യ പീരിഡില്‍ തന്നെ പരമാവധി സ്‌കോര്‍ ചെയ്ത വിനേഷ് രണ്ടാം പീരിഡില്‍ ലീഡ് നിലനിര്‍ത്തിയാണ് ഫൈനലില്‍ വിജയിച്ചത്. കഴിഞ്ഞ ആഴ്ച ക്വൈവില്‍ നടന്ന ടൂര്‍ണമെന്റിലും വിനേഷ് സ്വര്‍ണം നേടിയിരുന്നു. ക്വൈവ് ഫൈനലിലെ വിജയം നല്‍കിയ ആത്മവിശ്വാസവുമായി റോമിലേയ്‌ക്കെത്തിയ വിനേഷ് തൊട്ടതെല്ലാം പൊന്നാക്കുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്.

റാങ്കിംഗില്‍ മൂന്നാം സ്ഥാനക്കാരിയായാണ് വിനേഷ് റോമില്‍ മത്സരത്തിന് ഇറങ്ങിയത്. എന്നാല്‍ ഫൈനലില്‍ വിജയിച്ച്‌ സ്വര്‍ണ മെഡല്‍ നേടിയതിന് പിന്നാലെ വിനേഷ് ഫൊഗാട്ടിന് 14 പോയിന്റുകള്‍ ലഭിച്ചു. ഇതോടെ തന്റെ കാറ്റഗറിയിലെ ലോക ഒന്നാം നമ്ബര്‍ താരമെന്ന നേട്ടവും വിനേഷ് ഫൊഗാട്ടിനെ തേടിയെത്തി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

'കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയെന്നത്​​ തന്‍റെ അവസാന ആഗ്രഹം'; പ്രക്ഷോഭത്തിനിടെ വീണ്ടും കര്‍ഷക ആത്മഹത്യ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കര്‍ഷക പ്രക്ഷോഭം തുടരുന്ന ടിക്​രി അതിര്‍ത്തിയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. ഹരിയാന സ്വദേശിയായ 55കാരനാണ്​ ഞായറാഴ്ച രാവിലെ ആത്മഹത്യ ചെയ്​തത്​. ഹിസാര്‍ ജില്ലക്കാരനായ രജ്​ബീറിനെ പ്രക്ഷോഭ ഭൂമിയില്‍നിന്ന്​ ഏഴുകിലോമീറ്റര്‍ അകലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കേന്ദ്രസര്‍ക്കാറിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ മൂന്ന്​ മാസമായി തുടരുന്ന പ്രക്ഷോഭത്തില്‍ പ​െങ്കടുത്തിരുന്ന വ്യക്തിയാണ്​ ഇദ്ദേഹം. മൃതദേഹത്തില്‍നിന്ന്​ ആത്മഹത്യക്കുറിപ്പും കണ്ടെടുത്തു. കാര്‍ഷിക നിയമങ്ങളില്‍ ​പ്രതിഷേധിച്ചാണ്​ താന്‍ ജീവന്‍ കളയുന്നതെന്ന്​ രജ്​ബീര്‍ ആത്മഹത്യ കുറിപ്പില്‍ പറയുന്നു. തന്‍റെ […]

You May Like

Subscribe US Now