രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് പഹാഡിയ കൊവിഡ് ബാധിച്ച്‌ മരിച്ചു

User
0 0
Read Time:1 Minute, 15 Second

ജയ്പുര്‍: രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജഗന്നാഥ് പഹാഡിയ അന്തരിച്ചു. കൊവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രിയിലായിരുന്നു അന്ത്യം. 89 വയസ്സായിരുന്നു. ശവസംസ്‌ക്കാരം ഇന്ന് വൈകീട്ട് നടക്കും.

1980-81 കാലഘട്ടത്തിലാണ് പഹാഡിയ രാജസ്ഥാന്‍ മുഖ്യമന്ത്രിയായത്. ഹരിയാന, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ ഗവര്‍ണറായും സേവനമനുഷ്ഠിച്ചു.

പഹാഡിയയുടെ വിയോഗം തനിക്ക് വ്യക്തിപരമായ നഷ്ടമാണെന്നും നിര്യാണത്തില്‍ വളരെ അധികം ദുഖം രേഖപ്പെടുത്തുന്നതായും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ട്വീറ്റ് ചെയ്തു. ഇന്ന് ഉച്ചക്ക് പഹാഡിയയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതിനായി കാബിനറ്റ് യോഗം ചേരും. സംസ്ഥാനത്ത് ഒരു ദിവസം ഔദ്യോഗിക ദുഃഖാചരണം ഉണ്ടാകും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബ്ലാക്ക് ഫംഗസ് രോഗബാധയെ തെലങ്കാന സര്‍ക്കാര്‍ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചു ;എപ്പിഡമിക്ക് ഡിസീസ് ആക്‌ട് 1897 പ്രകാരമാണ് പ്രഖ്യാപനം

ഹൈദരാബാദ് തെലങ്കാന സര്‍ക്കാര്‍ കൊവിഡിനെ തുടര്‍ന്നുള്ള ബ്ലാക്ക് ഫംഗസ് രോഗബാധയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നൂറിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. എപ്പിഡമിക്ക് ഡിസീസ് ആക്‌ട് 1897 പ്രകാരമാണ് ബ്ലാക്ക് ഫംഗസിനെ തെലങ്കാന സര്‍ക്കാര്‍ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചത്. അതേ സമയം കേരളത്തില്‍ ഇതുവരെ 15 പേര്‍ക്ക് ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മലപ്പുറത്തും, കൊല്ലത്തുമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

You May Like

Subscribe US Now