രാജ്യത്തെ വ്യാജ സര്‍വകലാശാലകളില്‍ അധികവും യു.പിയിലെന്ന്​ കേന്ദ്ര മന്ത്രി; കേരളത്തിലുമുണ്ട്​ ഒന്ന്​

User
0 0
Read Time:1 Minute, 58 Second

ന്യൂഡല്‍ഹി: രാജ്യത്ത്​ 24 വ്യാജ സര്‍വകലാശാലകളുണ്ടെന്നും അതില്‍ അധികവും ഉത്തര്‍പ്രദേശില്‍ നിന്നാണെന്നും കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പാര്‍ലമെന്‍റില്‍ നല്‍കിയ മറുപടിയിലാണ്​ ഇക്കാര്യം അറിയിച്ചത്​. ഇതോടൊപ്പം ലഖ്​നോയിലെ ഭാരതീയ ശിക്ഷ പരിഷത്തും ന്യൂഡല്‍ഹി കുതുബ്​ എന്‍ക്ലേവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്​ ഓഫ്​ പ്ലാനിങ്​ ആന്‍ഡ്​ മാനേജ്​മെന്‍റും 1956ലെ യു.ജി.സി നിയമം പാലിക്കാതെയാണ്​ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, പൊതുജനങ്ങള്‍, ഇലക്‌ട്രോണിക് അച്ചടി മാധ്യമങ്ങള്‍ എന്നിവയില്‍ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ യു.ജി.സി 24 സ്വയം മാതൃകയിലുള്ള സ്ഥാപനങ്ങളെ വ്യാജ സര്‍വകലാശാലകളായി പ്രഖ്യാപിച്ചു’ -ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു​.

എട്ട്​ വ്യാജസര്‍വകലാശാലകളുമായി ഉത്തര്‍പ്രദേശാണ്​ പട്ടികയില്‍ ഒന്നാമത്​. ഏഴെണ്ണവുമായി ഡല്‍ഹിയാണ്​ രണ്ടാമത്​. കേരളത്തിലുമുണ്ട്​ യു.ജി.സി പട്ടികയില്‍ ഇടംപിടിച്ച ഒരു വ്യാജ സര്‍വകലാശാല. സെന്‍റ്​ ജോണ്‍സ് യൂനിവേഴ്സിറ്റി, കിഷനാട്ടം ആണ്​ കേരളത്തിലെ വ്യാജ സര്‍വകലാശാലയായി യു.ജ.സി പ്രഖ്യാപിച്ചത്​.

വ്യാജ സര്‍വകലാശാലകള്‍​ക്കെതിരെ യു.ജി.സി ഹിന്ദി, ഇംഗ്ലീഷ്​ പത്രങ്ങളില്‍ പരസ്യം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സിബിഎസ്‌ഇ പത്താംക്ലാസ് ഫലം ഇന്ന് പ്രഖ്യാപിക്കും

സിബിഎസ്‌ഇ പത്താംക്ലാസ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പരീക്ഷ റദ്ദാക്കിയിരുന്നു. ഇതിന് പകരമായി വിദ്യാര്‍ഥികള്‍ വര്‍ഷം മുഴുവന്‍ എഴുതിയ പരീക്ഷയുടെ മാര്‍ക്കും ഇന്റേണല്‍ അസെസ്മെന്റുകളുടെ മാര്‍ക്കും അപ്​ലോഡ് ചെയ്യാന്‍ സ്കൂളുകളോട് സിബിഎസ്‌ഇ ആവശ്യപ്പെട്ടിരുന്നു. ഈ മാര്‍ക്കിന്‍റെ അടിസ്ഥാനത്തിയിലായിരിക്കും ഫലം. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ഫലം ജൂലൈ 15 -നകം പ്രസിദ്ധീകരിക്കുമെന്ന് മുന്‍ അറിയിപ്പുകളില്‍ ബോര്‍ഡ് പറഞ്ഞിരുന്നു. പിന്നീട് ഈ തീയതി നീട്ടുകയായിരുന്നു. സിബിഎസ്‌ഇയുടെ […]

You May Like

Subscribe US Now