രാജ്യത്തെ 150 ജില്ലകളില്‍ ലോക്ഡൗണ്‍ ഏര്‍പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

User
0 0
Read Time:1 Minute, 40 Second

ന്യൂഡല്‍ഹി | അതിതീവ്ര കൊവിഡ് വ്യാപനമുള്ള രാജ്യത്തെ 150 ജില്ലകളില്‍ ലോക്ഡൗണ്‍ ഏര്‍പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള ജില്ലകളിലൊണ് ലോക്ഡൗണ്‍ ഏര്‍പെടുത്താന്‍ ശുപാര്‍ശ. നിര്‍ദേശം നടപ്പിലാക്കിയാല്‍ കേരളത്തിലെ പല ജില്ലകളും ലോക്ഡൗണിലേക്ക് പോകേണ്ടിവരും.

ചൊവ്വാഴ്ച നടന്ന ഉന്നതതല യോഗത്തിലാണ് ആരോഗ്യമന്ത്രാലയം ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. സംസ്ഥാനങ്ങളുമായി ആലോചിച്ച ശേഷമാകും തുടര്‍ നടപടികള്‍. അവശ്യസര്‍വീസുകള്‍ക്കടക്കം ഇളവ് നല്‍കിയാകും ലോക്ക്ഡൗണ്‍. രോഗനിരക്ക് കൂടുതലുള്ള ഇടങ്ങളില്‍ ഏതാനും ആഴ്ചകള്‍ ശക്തമായ ലോക്ഡൗണ്‍ നടപ്പാക്കുന്നതിലൂടെ വ്യാപനം നിയന്ത്രിക്കാനാകുമെന്നാണ് കണക്ക് കൂട്ടല്‍.

കേരളത്തില്‍ ലോക്ഡൗണ്‍ ഏര്‍പെടുത്തണമെന്ന് ഐഎംഎ അടക്കം നേരത്തെ ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ കകര്‍ശന നിയന്ത്രണങ്ങളിലൂടെ രോഗ വ്യാപനം തടയാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലും ഈ അഭിപ്രായമാണ് ഉയര്‍ന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഒരു ഡോസ് വാക്‌സിന്‍ ; കുടുംബങ്ങളിലെ രോഗവ്യാപനം 50 ശതമാനം കുറച്ചതായി റിപ്പോര്‍ട്ട്

ലണ്ടന്‍: ആഗോള മഹാമാരിയായി കോവിഡ് താണ്ഡവമാടുമ്ബോള്‍ ലോകരാജ്യങ്ങള്‍ പ്രതിരോധ വാക്സിനുകള്‍ വ്യാപകമാക്കുന്നു . ഒരു ഡോസ് ഫൈസര്‍ വാക്സിനോ അസ്ട്രാസെനക്ക കോവിഡ് വാക്‌സിനോ കുത്തിവെച്ചതോടെ കുടുംബാംഗങ്ങളിലേക്കുള്ള കോവിഡ് വ്യാപനം 50 ശതമാനം വരെ കുറഞ്ഞതായി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു . ആദ്യ ഡോസെടുത്ത് മൂന്നാഴ്ച കഴിഞ്ഞ് രോഗം സ്ഥിരീകരിച്ച ഒരു വ്യക്തിയില്‍ നിന്ന് വാക്‌സിനെടുക്കാത്ത കുടുംബാംഗങ്ങള്‍ക്ക് രോഗം പടരാനുള്ള സാധ്യത 38 മുതല്‍ 49 ശതമാനം വരെ കുറവാണെന്ന് പബ്ലിക് ഹെല്‍ത്ത് […]

You May Like

Subscribe US Now