രാജ്യത്ത് ഒരു തദ്ദേശീയ വാക്‌സിന്‍ കൂടിയെത്തുന്നു: പരീക്ഷണം അവസാനഘട്ടത്തില്‍

User
0 0
Read Time:1 Minute, 46 Second

ന്യൂഡല്‍ഹി : ഒരു തദ്ദേശീയ വാക്‌സിന്‍ കൂടി ലഭ്യമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബയോളജിക്കല്‍ ഇയുടെ കോവിഡ് വാക്‌സിന്‍ ഉടന്‍ വിതരണത്തിന് എത്തുമെന്നാണ് പ്രതീക്ഷ. ഇതിന്റെ ഭാഗമായി കമ്ബനിക്ക് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കി.

30 കോടി ഡോസ് വാക്‌സിന്‍ വാങ്ങുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ കമ്ബനിയുമായി ധാരണയിലെത്തിയത്. മുന്‍കൂറായി 1500 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ കൈമാറാന്‍ പോകുന്നത്. ഓഗസ്റ്റ്- ഡിസംബര്‍ കാലയളവില്‍ ധാരണയനുസരിച്ചുള്ള വാക്‌സിന്‍ ഡോസുകള്‍ കേന്ദ്രസര്‍ക്കാരിന് കൈമാറുമെന്നാണ് വിവരം.

രാജ്യത്ത് മൂന്ന് വാക്‌സിനുകള്‍ക്കാണ് അടിയന്തര ഉപയോഗത്തിന് അനുമതിയുള്ളത്. ഇതിന് പിന്നാലെയാണ് തദ്ദേശീയമായി നിര്‍മ്മിച്ച ബയോളജിക്കല്‍ ഇയുടെ വാക്‌സിന്‍ കൂടി വിതരണത്തിന് എത്താന്‍ പോകുന്നത്. ബയോളജിക്കല്‍ ഇയുടെ കോവിഡ് വാക്‌സിന്റെ ഒന്ന്, രണ്ട് വാക്‌സിന്‍ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയായി. മികച്ച ഫലമാണ് നല്‍കുന്നതെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ മൂന്നാം ഘട്ട വാക്‌സിന്‍ പരീക്ഷണത്തിലാണ് കമ്ബനി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കുരുക്ക് മുറുകുന്നു; പണം കൊണ്ടുപോയത് ആലപ്പുഴ ബി.ജെ.പി ഭാരവാഹികള്‍ക്ക് നല്‍കാന്‍, മേഖലാ സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ കൂടുതല്‍ പേരെ ഇന്ന് ചോദ്യം ചെയ്യും. ബി.ജെ.പി മധ്യമേഖലാ സെക്രട്ടറി എല്‍ പത്മകുമാറിനെ ഉള്‍പ്പെടുത്തിയാണ് ചോദ്യം ചെയ്യുന്നത്. കുഴല്‍പ്പണം കൊണ്ടുപോയത് ആലപ്പുഴ ബി.ജെ.പി ഭാരവാഹികള്‍ക്ക് നല്‍കാനാണെന്ന് പൊലിസ് കണ്ടെത്തിയിരുന്നു. ബി.ജെ.പിയുടെ എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളുടെ ചുമതലയുള്ള നേതാവാണ് എല്‍ പത്മകുമാര്‍ തൃശ്ശൂര്‍ ജില്ലാ പ്രസഡിന്റ് കെ കെ അനീഷ് അടക്കമുള്ള ബി.ജെ.പി നേതാക്കളെ നേരത്തെ ചോദ്യം ചെയ്തിരുന്നു.

You May Like

Subscribe US Now