രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ധനവ്: 24 മണിക്കൂറില്‍ 40,000 ത്തോളം പുതിയ കേസുകള്‍

User
0 0
Read Time:1 Minute, 35 Second

ദില്ലി: കൊറോണ വൈറസ് വ്യാപനത്തിനിടെ ആശങ്ക വര്‍ദ്ധിപ്പിച്ചുകൊണ്ട് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 40,000 ത്തോളം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നവംബര്‍ 29 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ദൈനംദിന വര്‍ദ്ധനവാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുകയും രണ്ടാമത്തെ കോവിഡ് തരംഗത്തെക്കുറിച്ച്‌ അധികൃതര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തതിന് പിന്നാലെയാണ് 39,726 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ ഇന്ത്യയുടെ കോവിഡ് ബാധിതരുടെ എണ്ണം 1,15,14,331 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 154 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 1,59,370 ആയി. മഹാരാഷ്ട്ര, പഞ്ചാബ്, കേരളം, കര്‍ണാടക, ഗുജറാത്ത് എന്നീ അഞ്ച് സംസ്ഥാനങ്ങളാണ് ഇന്നലെ മുതല്‍ ഏറ്റവും ഉയര്‍ന്ന ഏകദിന കുതിപ്പ് രേഖപ്പെടുത്തിയതെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കര്‍ണാടക വീണ്ടും കര്‍ശനമാക്കുന്നു; അതിര്‍ത്തി കടക്കാന്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ബെംഗളൂരു: കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിബന്ധന കര്‍ശനമാക്കി കര്‍ണാടക. അതിര്‍ത്തി കടക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വീണ്ടും നിര്‍ബന്ധമാക്കി. ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവായവര്‍ക്ക് മാത്രമേ സംസ്ഥാനത്തേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. തലപ്പാടിയില്‍ അടക്കം ബസുകള്‍ നിര്‍ത്തി പരിശോധന നടത്തിയ ശേഷം മാത്രമാണ് കടത്തിവിടുന്നത്. അതേസമയം, സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവക്ക് ഇന്നത്തേക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ നാളെ മുതല്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

You May Like

Subscribe US Now