രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം: മൂന്നു ലക്ഷം കടന്നു; ലോകത്തെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്

User
0 0
Read Time:1 Minute, 56 Second

രാജ്യത്തെ കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 3,14,835 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷം ലോകത്ത് ഒരു രാജ്യത്തുണ്ടാകുന്ന ഏറ്റവും കൂടിയ പ്രതിദിന രോഗബാധയാണിത്. കൊവിഡ് ബാധിച്ച്‌ കഴിഞ്ഞ ദിവസം 2,104 പേര്‍ മരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ഇതിന് മുന്‍പ് അമേരിക്കയില്‍ മാത്രമാണ് ഒരു ദിവസം മൂന്ന് ലക്ഷത്തിലേറെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 67,468 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് പോസിറ്റീവായി. 568 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശാണ് രണ്ടാമത്. 33,214 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, 187 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 24638 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത്, 249 പേര്‍ മരിച്ചു. ആശുപത്രി കിടക്കകള്‍ നിറഞ്ഞതും ഓക്‌സിജന്‍ ക്ഷാമവും വാക്‌സിന്‍ ക്ഷാമവുമെല്ലാം സ്ഥിതിഗതികള്‍ രൂക്ഷമാക്കുകയാണ്.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്‌ആപ്പിലും ലഭ്യമാണ് കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്‌ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സോളാര്‍ തട്ടിപ്പ് കേസ്: സരിത എസ് നായര്‍ അറസ്റ്റില്‍

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായരെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിന്മേലാണ് നടപടി. കോഴിക്കോട് കസബ പൊലീസാണ് സരിതയെ തിരുവനന്തപുരത്തെത്തി അറസ്റ്റ് ചെയ്തത്. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് കോടതി നിരവധി തവണ വാറന്റ് അയച്ചിട്ടും സരിത ഹാജരാകാന്‍ തയാറായിരുന്നില്ല. തുടര്‍ന്ന് കോടതി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. കോഴിക്കോടുള്ള സ്വകാര്യ വ്യവസായിയില്‍ നിന്ന് 4.27 കോടി രൂപ തട്ടിയെടുത്തു […]

You May Like

Subscribe US Now