രാജ്യത്ത് മൂന്നാം മുന്നണി ആവശ്യമെന്ന് ശരദ് പവാര്‍

User
0 0
Read Time:2 Minute, 16 Second

ന്യൂഡല്‍ഹി: രാജ്യത്ത് ഒരു മൂന്നാം മുന്നണി ആവശ്യമാണെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍. കോണ്‍ഗ്രസ് വിമത നേതാവ് പി സി ചാക്കോയുടെ എന്‍സിപി പ്രവേശവുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് രാജ്യത്ത് മൂന്നാം മുന്നണി ആവശ്യമാണെന്ന് ശരത് പവാര്‍ അഭിപ്രായപ്പെട്ടത്. വിവിധ പാര്‍ട്ടികളുമായി അത്തരമൊരു ചര്‍ച്ചയും തുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

”രാജ്യത്തിന് ഒരു മൂന്നാം മുന്നണി ആവശ്യമാണ്, അതിന്റെ രൂപീകരണത്തെക്കുറിച്ച്‌ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ നടക്കുന്നു. മൂന്നാമത്തെ മുന്നണിയുടെ ആവശ്യമുണ്ടെന്ന് സി.പി.ഐഎം നേതാവ് സീതാറാം യെച്ചൂരി ചൊവ്വാഴ്ച പ്രസ്താവിച്ചിരുന്നു, അത് ഇനിയും രൂപപ്പെട്ടിട്ടില്ല, ‘പവാര്‍ പറഞ്ഞു.

ഇടത് പാര്‍ട്ടികള്‍, പ്രാദേശിക പാര്‍ട്ടികള്‍ തുടങ്ങിയ ദേശീയ പാര്‍ട്ടികളെ ഐക്യപ്പെടുത്തി മൂന്നാം മുന്നണിയാവാമെന്നാണ് ആലോചന.

എന്‍സിപി ഇപ്പോള്‍ത്തന്നെ മഹാരാഷ്ട്രയിലെ വികാസ് അഘാടിയില്‍ അംഗമാണ്. കോണ്‍ഗ്രസ്സും ശിവ്‌സേനയുമാണ് മറ്റ് പാര്‍ട്ടികള്‍. കേരളത്തിലും എന്‍സിപി ഇടത് സഖ്യത്തിന്റെ ഭാഗമാണ്. തൃണമൂല്‍, സമാജ്വാദിപാര്‍ട്ടി, ബിഎസ്പി എന്നിവയുമായും നല്ല ബന്ധമാണ്. തെലങ്കാന രാഷ്ട്രസമിതി, ജനതാദള്‍ സെക്കുലര്‍, വൈഎസ്‌ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളാണ് പ്രതീക്ഷക്കുന്ന മറ്റ് സഖ്യകക്ഷികള്‍.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് പ്രതീക്ഷിക്കുന്ന അത്രയും സീറ്റ് നേടാന്‍ കഴഞ്ഞില്ലെന്നും ശരദ് പവാര്‍ പഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പ്രതിഷേധത്തിന്റെ മറവില്‍ കലാപം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി; പബ്ലിക് ഓര്‍ഡര്‍ ബില്‍ പാസാക്കി ഹരിയാന സര്‍ക്കാര്‍

ചണ്ഡിഗഡ്: പ്രതിഷേധത്തിന്റെ പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ഹരിയാന സര്‍ക്കാര്‍. പ്രതിഷേധങ്ങളെ കൂട്ടുപിടിച്ച്‌ കലാപം സൃഷ്ടിച്ച്‌ പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഹരിയാന സര്‍ക്കാര്‍ നിയമം പാസാക്കി. ഹരിയാന നിയമസഭയില്‍ ശബ്ദവോട്ടോടെയാണ് പബ്ലിക് ഓര്‍ഡര്‍ ബില്ല് 2021 പാസാക്കിയത്. ഹരിയാനയിലെ 2.5 കോടി ജനങ്ങള്‍ക്കും സംസ്ഥാനത്തിന് മേല്‍ അവകാശമുണ്ടെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ് അത് സംരക്ഷിക്കേണ്ടതെന്നും മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ വ്യക്തമാക്കി. നേരത്തെ തന്നെ പാസാക്കേണ്ടിയിരുന്ന നിയമമായിരുന്നു […]

You May Like

Subscribe US Now