രാജ്യത്ത് റെക്കോര്‍ഡ് രോഗികള്‍, ഇന്നലെ ഒന്നേകാല്‍ ലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ്; ചികിത്സയിലുള്ളവര്‍ 10ലക്ഷത്തിലേക്ക്

User
0 0
Read Time:1 Minute, 32 Second

ന്യൂഡല്‍ഹി: രാജ്യത്ത് മഹാമാരി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്ക്. ഇന്നലെ 1,26,789 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 1,29,28,574 ആയി ഉയര്‍ന്നതായി കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്നലെ മാത്രം 685 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,66,862 ആയി ഉയര്‍ന്നു. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 10ലക്ഷത്തിലേക്ക് നീങ്ങുകയാണ്. 9,10,319 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

പുതുതായി 59,258 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 1,18,51,393 ആയി ഉയര്‍ന്നു. നിലവില്‍ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 9 കോടി കടന്നു. 9,01,98,673 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്.

കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന മഹാരാഷ്ട്രയില്‍ ഇന്നലെ 59,907 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഉത്തര്‍പ്രദേശില്‍ 6000പേര്‍ക്കും ഗുജറാത്തില്‍ 3500 പേര്‍ക്കും പുതുതായി കോവിഡ് സ്ഥിരീകരിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പാനൂര്‍ കൊലപാതകം: അക്രമിസംഘം ലഷ്യമിട്ടത്​ സഹോദരന്‍ മുഹ്​സിനെയെന്ന്​ പ്രതി ഷിനോസ്​

കണ്ണൂര്‍: പാനൂരില്‍ ലീഗ്​ പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ അക്രമിസംഘം ലഷ്യമിട്ടത്​ സഹോദരന്‍ മുഹ്​സിനെയെന്ന്​ കസ്റ്റഡിയിലുള്ള പ്രതിയും സി.പി.എം പ്രവര്‍ത്തകനുമായ ഷിനോസിന്റെ മൊഴി​. ഓപ്പണ്‍ വോട്ടുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്​നങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ബൂത്ത്​ ഏജന്‍റ്​ കൂടിയായ മുഹ്​സിനെ ഭീഷണിപ്പെടുത്താനും കൈയേറ്റം ചെയ്യാനുമാണ്​ സി.പി.എം പ്രവര്‍ത്തകര്‍ അന്ന്​ രാത്രി എട്ടുമണിയോടെ ഇവരുടെ വീടിനടുത്തെത്തിയത്​. മുഹ്​സിനെ ഭീഷണിപ്പെടുത്തുന്നത്​ കണ്ട്​ അനുജന്‍ മന്‍സൂര്‍ ഓടിയെത്തുകയായിരുന്നു. തുടര്‍ന്ന്​ ഇരുവരെയും അക്രമികള്‍ വളഞ്ഞു. ഓടിരക്ഷപ്പെടുന്നതിനിടെ ബോംബെറിഞ്ഞ്​ വീഴ്​ത്താന്‍ ശ്രമിച്ചു. ബോംബേറില്‍ […]

You May Like

Subscribe US Now