രാജ്യത്ത് ലോക്​ഡൗണ്‍ നടപ്പാക്കണം’, കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും സുപ്രീംകോടതിയുടെ നിര്‍ദ്ദേശം

User
0 0
Read Time:1 Minute, 12 Second

ന്യൂഡല്‍ഹി: കോവിഡ്​ രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്ത്​ വീണ്ടും ലോക്​ഡൗണ്‍ പ്രഖ്യാപിച്ച്‌​ നടപടികള്‍ ഊര്‍ജിതമാക്കണമെന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ച്‌ കേന്ദ്രത്തിനും സംസ്​ഥാനങ്ങള്‍ക്കും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. രണ്ടാം വ്യാപനം തടയാന്‍ സര്‍ക്കാറുകള്‍ സ്വീകരിച്ച നടപടി സംബന്ധിച്ച വിശദീകരണം സര്‍ക്കാര്‍ പ്രതിനിധികളില്‍ നിന്നും ​ കേട്ടശേഷമായിരുന്നു കോടതി നിര്‍ദേശം. ലോക്​ഡൗണില്‍ കുടുങ്ങാനിടയുള്ള അവശ വിഭാഗങ്ങളുടെ സംരക്ഷണത്തിന്​ നടപടികളും സ്വീകരിക്കണമെന്ന്​ കോടതി ഉത്തരവില്‍ പറയുന്നു.ആള്‍ക്കൂട്ടം ഒത്തുചേരുന്നതും പരിപാടികളും വിലക്കി സര്‍ക്കാറുകള്‍ ഉത്തരവിറക്കണമെന്നും. ഇതിന്‍റെ ഭാഗമായി പൊതുജന താല്‍പര്യാര്‍ഥം ലോക്​ഡൗണും പ്രഖ്യാപിക്കണമെന്നുമാണ് നിര്‍ദ്ദേശം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

നിയമസഭാ തെരഞ്ഞെടുപ്പ്; മമത ബാനര്‍ജിയ്ക്കും എം കെ സ്റ്റാലിനും അഭിനന്ദനമറിയിച്ച്‌ പ്രധാനമന്ത്രി

നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച മമത ബാനര്‍ജിയ്ക്കും എം കെ സ്റ്റാലിനും അഭിനന്ദനമറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവിധ പിന്തുണയും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ” മമത ദീദീയ്ക്കും തൃണമൂല്‍ കോണ്‍ഗ്രസിനും എല്ലാവിധ ആശംസകളും അറിയിക്കുന്നു. പശ്ചിമ ബംഗാളിലെ ജനങ്ങളുടെ സ്വപ്‌ന സാക്ഷാത്കരണത്തിനും കൊറോണയെ നേരിടുന്നതിനുമായ എല്ലാ പിന്തുണയും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകും. ബംഗാളില്‍ ബിജെപിയെ പിന്തുണച്ച എല്ലാവരോടും നന്ദിയറിയിക്കുന്നു. ശ്രദ്ധിക്കപ്പെടാതെ […]

You May Like

Subscribe US Now