രാജ്യസഭ തെരഞ്ഞെടുപ്പ് ഏപ്രില്‍ 12ന്

User
0 0
Read Time:1 Minute, 30 Second

മുംബൈ: സംസ്ഥാനത്ത് ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ 12-ന് നടക്കും. ഏപ്രില്‍ 12ന് വൈകിട്ട് അഞ്ചു മണിക്ക് വോട്ടെണ്ണല്‍ നടക്കും. വയലാര്‍ രവി, പി.വി അബ്ദുല്‍ വഹാബ്, കെ.കെ രാഗേഷ് എന്നിവരുടെ കാലാവധിയാണ് അടുത്ത മാസം അവസാനിക്കുന്നത്.

മാര്‍ച്ച്‌ 24 ന് ഇതിന്റെ വിജ്ഞാപനം പുറപ്പെടുവിക്കും. 31 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. മൂന്നിന് സൂക്ഷ്മ പരിശോധന നടക്കും. ഏപ്രില്‍ അഞ്ച് വരെ പത്രിക പിന്‍വലിക്കാം. ഏപ്രില്‍ 12 ന് രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് നാലുമണിവരെയാണ് വോട്ടെടുപ്പ്. അന്ന് തന്നെ വൈകീട്ട് അഞ്ച് മണിക്ക് വോട്ടെണ്ണും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവും തെരഞ്ഞെടുപ്പ് നടക്കുക.

കോണ്‍ഗ്രസിന്റെയും മുസ്‌ലീം ലീഗിന്റെയും സി.പി.ഐ.എമ്മിന്റെയും ഓരോ സീറ്റുകളാണ് ഒഴിവു വരുന്നത്. നിയമസഭയിലെ നിലവിലെ അംഗബലം വച്ച്‌ എല്‍.ഡി.എഫിന് രണ്ടു സീറ്റിലും യു.ഡി.എഫിന് ഒരു സീറ്റിലുമാണ് വിജയിക്കാനാവുക.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആ​ധാ​ര്‍ ബ​ന്ധ​നം: മൂ​ന്നു കോ​ടി റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍ റ​ദ്ദാ​ക്കി​യ​ത് ഗൗ​ര​വ​ത​ര​മെ​ന്ന് സു​പ്രീം കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: ആ​ധാ​ര്‍ കാ​ര്‍​ഡു​മാ​യി ബ​ന്ധ​പ്പി​ച്ചി​ല്ലെ​ന്ന കാ​ര​ണ​ത്താ​ല്‍ മൂ​ന്നു കോ​ടി റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ റ​ദ്ദാ​ക്കി​യ സം​ഭ​വം ഗൗ​ര​വ​ത​ര​മെ​ന്ന് സു​പ്രീം കോ​ട​തി. വി​ഷ​യ​ത്തി​ല്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ അ​ഭി​പ്രാ​യം കോ​ട​തി തേ​ടി. ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ ബോ​ബ്ഡെ, ജ​സ്റ്റീ​സു​മാ​രാ​യ എ​സ്.​എ​സ് ബൊ​പ്പ​ണ്ണ, വി. ​രാ​മ​സു​ബ്ര​ഹ്മ​ണ്യ​ന്‍ എ​ന്നി​വ​രു​ടെ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്. നി​സാ​ര​മാ​യ ഇ​തി​നെ സ​മീ​പി​ക്കാ​നാ​വി​ല്ലെ​ന്നും വ​ള​രെ ഗൗ​ര​വ​ത​ര​മാ​യ വി​ഷ​യ​മാ​ണി​തെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഹ​ര്‍​ജി​ക്കാ​രി​യാ​യ കോ​യ്‌​ലി ദേ​വി​ക്കു വേ​ണ്ടി മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​നാ​യ കോ​ളി​ന്‍ […]

You May Like

Subscribe US Now