രാത്രി മുഴുവന്‍ കീഴടങ്ങാന്‍ അവസരം നല്‍കി, ഭീകരന്‍ തയ്യാറായില്ല: കാശ്മീരില്‍ ഭീകരനെ സുരക്ഷാസേന വെടിവെച്ചു കൊന്നു

User
0 0
Read Time:1 Minute, 16 Second

ശ്രീനഗര്‍: കാശ്മീരില്‍ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിര്‍ത്ത ഭീകരനെ വെടിവെച്ചു കൊന്നു. കൊല്ലപ്പെട്ട ഭീകരനില്‍ നിന്ന് സ്ഫോടക വസ്തുക്കളും ഒരു പിസ്റ്റളും കണ്ടെടുത്തു.

ഷോപ്പിയാന്‍ ജില്ലയിലെ ചിത്രാഗം വില്ലേജിലെ കശ്വയിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കശ്വയില്‍ സംശയകരമായ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. പ്രദേശവാസികളെ ഒഴിപ്പിച്ച ശേഷമായിരുന്നു സുരക്ഷാസേന തെരച്ചില്‍ നടത്തിയത്.

അന്വേഷണത്തില്‍ ഭീകരനെ കണ്ടെത്തി. രാത്രി മുഴുവന്‍ കീഴടങ്ങാന്‍ ഭീകരന് അവസരം നല്‍കി. എന്നാല്‍ കീഴടങ്ങാന്‍ തയ്യാറാകാതെ ഭീകരന്‍ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് സുരക്ഷാസേന ഭീകരനെ വെടിവെച്ചു കൊന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡ് മരണം: നഷ്ടപരിഹാരം നല്‍കുന്നതിനുള്ള മാര്‍ഗരേഖ പുതുക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് മൂലം മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള മാര്‍ഗരേഖ പുതുക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സമഗ്രമായ കോവിഡ് മരണ പട്ടിക പ്രസിദ്ധീകരിക്കുമെന്നും നിലവിലെ പട്ടികയില്‍ മാറ്റമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കോവിഡ് സ്ഥിരീകരിച്ച്‌ മുപ്പത് ദിവസത്തിനുള്ളില്‍ മരിച്ചാല്‍ അത് കോവിഡ് മരണമായി കണക്കാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു. അതിനനുസരിച്ചാണ് കേരളത്തിലും മാര്‍ഗരേഖ പുതുക്കേണ്ടി വരുന്നത്. കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള മാര്‍ഗ നിര്‍ദേശം ലഭിച്ചെന്നും അതിനനുസരിച്ച്‌ കേരളത്തിന്റെ മാര്‍ഗരേഖ പുതുക്കാനുള്ള നടപടികള്‍ തുടങ്ങിയെന്ന് […]

You May Like

Subscribe US Now