രാഹുല്‍ ഗാന്ധിക്ക് കോവിഡ്; ദല്‍ഹിയിലെ വസതിയില്‍ ക്വാറന്റൈനില്‍, സമ്ബര്‍ക്കത്തിലുണ്ടായിരുന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് നിര്‍ദ്ദേശം

User
0 0
Read Time:1 Minute, 46 Second

ന്യൂദല്‍ഹി : കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിക്ക് കോവിഡ്. നേരിയ രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നിലവില്‍ ദല്‍ഹിയിലെ വസതിയില്‍ ചികിത്സയിലാണ് അദ്ദേഹം.

പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ താനുമായി സമ്ബര്‍ക്കത്തില്‍ ഉണ്ടായിരുന്നവരോട് നിരീക്ഷണത്തില്‍ പോകാനും രാഹുല്‍ ആവശ്യപ്പെട്ടു. ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

കേരളം ഉള്‍പ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ എത്തിയിരുന്നു. തുടര്‍ന്ന് കോവിഡ് രണ്ടാം തരംഗവും വൈറസ് വ്യാപിക്കാന്‍ തുടങ്ങിയതോടെ അവസാനഘട്ട തെരഞ്ഞെടുപ്പുകള്‍ നടന്നുവരുന്ന ബംഗാളിലെ പ്രചാരണ റാലികള്‍ അദ്ദേഹം റദ്ദാക്കുകയും ചെയ്തിരുന്നു.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. 88 വയസുള്ള അദ്ദേഹം പനിയെ തുടര്‍ന്നാണ് കോവിഡ് ടെസ്റ്റ് നടത്തിയത്. ദല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും മുഖത്തേറ്റ പ്രഹരം; നാണംകെട്ടാണ് ജലീല്‍ മന്ത്രിസ്ഥാനം രാജിവെച്ചതെന്ന് ചെന്നിത്തല

തിരുവനന്തപുരം: കെ ടി ജലീലിന്റെയും അദ്ദേഹത്തെ സംരക്ഷിച്ച മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും മുഖത്തേറ്റ പ്രഹരമാണ് ഹൈക്കോടതി വിധിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നില്‍ക്കക്കള്ളിയില്ലാതെ നാണംകെട്ടാണ് ജലീല്‍ മന്ത്രിസ്ഥാനം രാജിവെച്ചതെന്ന് പ്രതിപക്ഷം പറഞ്ഞത് ഹൈക്കോടതി വിധിയോടെ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ജലീല്‍ മന്ത്രിസ്ഥാനം രാജിവെച്ചത്. ബന്ധു നിയമനക്കേസില്‍ ജലീലിന്റെ കൂട്ടുപ്രതിയാണ് മുഖ്യമന്ത്രി. ജലീലിന്റെ ബന്ധുവിനെ നിയമിക്കുന്നതിന് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ […]

You May Like

Subscribe US Now