രാഹുല്‍ ഗാന്ധി തെക്ക് നിന്നുകൊണ്ട് വടക്കിനെതിരെ വിഷം വമിപ്പിക്കുന്നു ; ജെ.പി. നദ്ദ

User
0 0
Read Time:2 Minute, 15 Second

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. ഐശ്വര്യ കേരള യാത്രയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിനെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്. വിഭജിച്ച്‌ ഭരിക്കാനുളള ശ്രമം നടക്കില്ല. തെക്ക് നിന്നുകൊണ്ട് വടക്കിനെതിരെ രാഹുല്‍ ഗാന്ധി വിഷം വമിപ്പിക്കുകയാണെന്നും ജെ.പി. നദ്ദ. ആരോപിച്ചു.

ഐശ്വര്യകേരളയാത്രയുടെ സമാപന വേദിയില്‍ വടക്കേ ഇന്ത്യയെ കുറിച്ച്‌ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശമാണ് വിമര്‍ശനത്തിന് കാരണമായത്. ’15 വര്‍ഷം ഉത്തരേന്ത്യയില്‍ നിന്നുളള എംപിയായിരുന്നു. അവിടെ വ്യത്യസ്ത രാഷ്ട്രീയമായിരുന്നു. കേരളത്തിലേക്കുളള വരവ് വളരെയധികം ഉന്മേഷദായകമായിരുന്നു. ഇവിടുത്തെ ജനങ്ങള്‍ക്ക് പ്രശ്‌നങ്ങളില്‍ താല്പര്യമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. പ്രശ്നങ്ങളുടെ വിശദാംശങ്ങളിലേക്ക് പോകുന്നവരാണ് ഇവിടെയുള്ളവര്‍. വയനാടിനെയും കേരളത്തെയും ഞാന്‍ ശരിക്കും ആസ്വദിക്കുന്നുണ്ടെന്ന് സമീപകാലത്ത് വിദ്യാര്‍ഥികളോട് ഞാന്‍ പറഞ്ഞിരുന്നു’, എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം.

ഇതോടെയാണ് ജെ.പി.നദ്ദ. ഇതിന് മറുപടിയുമായി എത്തിയത്. കുറച്ചുദിവസങ്ങള്‍ക്കുമുമ്ബ് വടക്കുകിഴക്ക് നിന്നുകൊണ്ട് തെക്കോട്ട് വിഷം വമിപ്പിച്ചു. ഇപ്പോള്‍ തെക്കുനിന്ന് വടക്കോട്ട്. വിഭജിച്ച്‌ ഭരിക്കാനുള്ള നീക്കം ജനം തള്ളിക്കളയും. അതിന്റെ ഉദാഹരണമാണ് ഗുജറാത്തിലെ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് ഫലമെന്നും നദ്ദ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പള്ളിവികാരിയെ തീകൊളുത്തി അപായപ്പെടുത്താന്‍ ശ്രമിച്ച കേസ്; പള്ളി കമ്മിറ്റി മുന്‍ അംഗത്തിന് തടവുശിക്ഷ

ആലപ്പുഴ: പള്ളിവികാരിയെ തീകൊളുത്തി അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പള്ളി കമ്മിറ്റി മുന്‍ അംഗത്തെ രണ്ടു വര്‍ഷവും ഒരു മാസവും തടവിന് ശിക്ഷിച്ച്‌ കോടതി. മാവേലിക്കര കുറത്തികാട് ജറുശലേം മാര്‍ത്തോമാ പള്ളി വികാരിയായിരുന്ന രാജി ഈപ്പനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സോണിവില്ലയില്‍ തോമസിനെ (മോഹനന്‍-59) ആണ് മാവേലിക്കര അസി. സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2016 മെയ് ആറിനാണ് കേസിനാസ്പദമായ സംഭവം. വൈകീട്ട് പളളി കമ്മിറ്റി നടക്കുന്നതിനിടെ അപ്രതീക്ഷിതമായി കയറിവന്ന തോമസ് തന്നെയാരും കമ്മിറ്റിക്ക് […]

You May Like

Subscribe US Now