രോഗിയായ പിതാവിന് വൃക്ക ദാനം ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ച്‌ ലഹരിമരുന്ന് കേസ് പ്രതി; അനുമതി നല്‍കി സുപ്രീം കോടതി

User
0 0
Read Time:2 Minute, 21 Second

ന്യൂഡെല്‍ഹി:  രോഗിയായ പിതാവിന് വൃക്ക ദാനം ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ച ലഹരിമരുന്ന് കേസ് പ്രതിക്ക് അനുമതി നല്‍കി സുപ്രീം കോടതി. ആവശ്യമായ വൈദ്യപരിശോധനയ്ക്കായി പ്രതിയെ ജയിലില്‍നിന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ കോടതി അനുവദിച്ചു. ആശുപത്രി പരിശോധനയില്‍ വൃക്ക ദാനം ചെയ്യാന്‍ ആരോഗ്യവാനാണെന്ന് കണ്ടെത്തിയാല്‍ മധ്യപ്രദേശ് ഹൈകോടതി മുന്‍പാകെ ഇടക്കാല ജാമ്യത്തിന് അപേക്ഷിക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചു.

പിതാവിന് വൃക്കദാനം ചെയ്യാനായി മധ്യപ്രദേശ് ഹൈകോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ തള്ളിയതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിനെ ചോദ്യം ചെയ്ത് പ്രതി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. പിതാവിനെ പരിചരിക്കാന്‍ പ്രതിക്ക് സഹോദരങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി ജാമ്യാപേക്ഷ തള്ളിയത്.

മാതാപിതാക്കളെ പരിചരിക്കുക എന്നത് ഒരു കാര്യമാണ്. എന്നാല്‍, അവര്‍ക്ക് വൃക്ക ദാനം ചെയ്യുക എന്നത്, അതും വിവാഹിതരായ മക്കള്‍ അവരുടെ പങ്കാളിയുടെയും മക്കളുടെയോ എതിര്‍പിനെയും മറികടന്ന് ചെയ്യുന്നത് മറ്റൊരു കാര്യമാണെന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

മെഡികല്‍ രേഖകളുടെ അടിസ്ഥാനത്തില്‍ ഹര്‍ജിക്കാരന്റെ പിതാവിന്റെ ജീവന്‍ നിലനിര്‍ത്താന്‍ വൃക്ക മാറ്റിവയ്ക്കല്‍ അനിവാര്യമാണെന്നും കോടതി പറഞ്ഞു. കേസിന്റെ വിചാരണ വേഗത്തിലാക്കാനും 6 മാസത്തിനകം തീര്‍പാക്കാനും വിചാരണ കോടതിക്ക് ബെഞ്ച് നിര്‍ദേശം നല്‍കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ചാരപ്രവര്‍ത്തനം സംശയിച്ച്‌ രണ്ട് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ പിടിയില്‍

ശ്രീനഗര്‍: ചാരപ്രവര്‍ത്തനം സംശയിച്ച്‌ രണ്ട് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ ഇന്ത്യന്‍ സൈന്യം ജമ്മുവില്‍ നിന്ന് അറസ്റ്റുചെയ്തു. സൈന്യത്തിന്റെ 68 സായുധ റെജിമെന്റിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. അബ്ദുള്‍ അമീന്‍, അബ്ദുള്‍ സലിം എന്നിവരാണ് പിടിയിലായത്. പാകിസ്ഥാന്‍ പൗരന്മാരും മ്യാന്‍മര്‍ പൗരന്മാരും അംഗങ്ങളായ ചില വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഇരുവരും സജീവമായി ഇടപെട്ടിരുന്നു എന്നും വ്യക്തമായിട്ടുണ്ട്. ഇവരില്‍ നിന്ന് സ്‌മാര്‍ട്ട് ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍ എന്തെങ്കിലും രഹസ്യ വിവരമുണ്ടോ എന്ന് വ്യക്തമല്ല. അറസ്റ്റിലാവരെ […]

You May Like

Subscribe US Now