‘റെക്കോര്‍ഡ് എണ്ണത്തില്‍ വോട്ട് ചെയ്യൂ’; നാലു ഭാഷകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ത്ഥന

User
0 0
Read Time:1 Minute, 11 Second

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങളോടും യുവാക്കളോടും അഭ്യര്‍ത്ഥനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ ജനങ്ങളും ജനാധിപത്യ അവകാശം വിനിയോഗിക്കണമെന്ന് ആഹ്വാനം ചെയ്ത് നാലു ഭാഷകളില്‍ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. മലയാളം, ബംഗാളി, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലാണ് പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി എന്നിവിടങ്ങളില്‍ രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിച്ചു.

അസമിലും ബംഗാളിലും മൂന്നാംഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. അസമില്‍ ഇന്ന് അന്തിമഘട്ടമാണ്. കേരളത്തിലും തമിഴ്നാട്ടിലും പുതുച്ചേരിയിലും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. പശ്ചിമ ബംഗാളില്‍ ഇനിയും അഞ്ചു ഘട്ടങ്ങള്‍ നടക്കാനുണ്ട്. –

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വി കെ ശശികലയുടെ പേര് വോടര്‍ പട്ടികയില്‍നിന്നു നീക്കിയതായി പരാതി; തന്നെ അറിയിക്കാതെയാണു പേരു നീക്കിയതെന്നും ഇത് അനീതിയാണെന്നും ജയലളിതയുടെ തോഴി

ചെന്നൈ:  മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി കെ ശശികലയുടെ പേര് തമിഴ് നാട്ടിലെ വോടര്‍ പട്ടികയില്‍ നിന്നു നീക്കിയതായി പരാതി. തന്നെ അറിയിക്കാതെയാണു പേരു നീക്കിയതെന്നും ഇത് അനീതിയാണെന്നും ശശികല ആരോപിച്ചു. അതേസമയം ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ശശികലയുടെ അഭിഭാഷകന്‍ അറിയിച്ചു. സര്‍കാരുമായി ബന്ധപ്പെട്ടുള്ള മറ്റു വിഷയങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലേക്ക് വിവരം അയയ്ക്കുമായിരുന്നുവെന്നും ഇതെന്തുകൊണ്ട് അറിയിച്ചില്ലെന്നുമാണ് അഭിഭാഷകന്റെ ചോദ്യം. എന്നാല്‍ വിഷയത്തില്‍ ഗൂഢാലോചനയില്ലെന്ന് […]

You May Like

Subscribe US Now