റെയില്‍വെ സ്റ്റേഷനുകളില്‍ പ്രീ പെയ്ഡ് ‘വൈ ഫൈ’ സേവനം നല്‍കാന്‍ റെയില്‍ടെല്‍

User
0 0
Read Time:1 Minute, 32 Second

റെയില്‍വെ സ്‌റ്റേഷനുകളില്‍ അതിവേഗ ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന പദ്ധതിക്ക് റെയില്‍ടെല്‍ ആരംഭം കുറിച്ചു . പദ്ധതിയുടെ ആദ്യഘട്ടത്തില്‍ രാജ്യത്തെ 4000 റെയില്‍വെ സ്റ്റേഷനുകളിലാണ് പ്രീ പെയ്ഡ് സേവനം ലഭ്യമാക്കുക .

നിലവില്‍ 5,950 റെയില്‍വെ സ്റ്റേഷനുകളില്‍ റെയില്‍ടെല്‍ സൗജന്യ ഇന്റര്‍നെറ്റ് സേവനം നല്‍കിവരുന്നുണ്ട്. സ്മാര്‍ട്ട്‌ഫോണില്‍ ഒടിപി വഴി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയാല്‍ വൈ ഫൈ സേവനം പ്രയോജനപ്പെടുത്താം.

ദിവസം 30മിനുട്ട് ഒരു എംബിപിഎസ് വേഗമുള്ള വൈ ഫൈ സൗജന്യമായി ഉപയോഗിക്കാം. 34 എംബിപിഎസ് വേഗമുള്ള വൈ ഫൈക്കായി ചെറിയ തുകയാണ് നിശ്ചയിച്ചിട്ടുള്ളത്. നെറ്റ് ബാങ്കിങ്, ഇ-വാലറ്റ്, ക്രിഡ് കാര്‍ഡ് തുടങ്ങിയവ ഉപയോഗിച്ച്‌ പണമടക്കാനുള്ള സൗകര്യവുമുണ്ട്.

നിരക്കുകള്‍ –

ഒരു ദിവസം 10 ജി.ബി -10 രൂപ
ഒരു ദിവസം 15 ജി.ബി – 15 രൂപ

അഞ്ചുദിവസം 10 ജി.ബി-20 രൂപ
അഞ്ചുദിവസം 20 ജി.ബി-30 രൂപ

10 ദിവസം 20 ജി.ബി- 40 രൂപ
10 ദിവസം 30 ജി.ബി-50 രൂപ
30 ദിവസം 60 ജി.ബി-70 രൂപ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മുസ്​ലിം ലീഗ്​ സ്​ഥാനാര്‍ഥി പ്രഖ്യാപനം ഒരാഴ്ചക്കകം -പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പില്‍​ മത്സരിക്കുന്ന മുസ്​ലിം ലീഗ്​ സ്​ഥാനാര്‍ഥികളെ ഒരാഴ്ചക്കകം പ്രഖ്യാപിക്കുമെന്ന്​ പി.കെ. കുഞ്ഞാലിക്കുട്ടി. പാണക്കാട്​ ഹൈദരലി തങ്ങളുടെ വസതിയില്‍ ചേര്‍ന്ന നേതൃയോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരെ കാണുകയായിരുന്നു അദ്ദേഹം. മു​സ്​​ലിം​ലീ​ഗ്​ ജി​ല്ല പ്ര​സി​ഡ​ന്‍​റ്​ സാ​ദി​ഖ​ലി ശി​ഹാ​ബ്​ ത​ങ്ങ​ള്‍ നയിക്കുന്ന ജാഥ ശനിയാഴ്ച പെരിന്തല്‍മണ്ണയില്‍ സമാപിക്കും. അതിനുശേഷം ഞായറാഴ്ച സംസ്​ഥാനത്തെ ലീഗ്​ ഭാരവാഹികളെയും ജില്ല, മണ്ഡലം നേതാക്കളെയും വിളിച്ചുചേര്‍ത്ത്​ നിര്‍ദേശങ്ങള്‍ തേടും. നിലവിലെ സീറ്റുകളില്‍ ലീഗ്​ തന്നെയാകും മത്സരിക്കുക. പുതിയ സീറ്റുകളെ സംബന്ധിച്ച്‌​ […]

You May Like

Subscribe US Now