റെയില്‍വേ എക്കാലവും സര്‍കാരിന്റെ തന്നെ ഭാഗമായിരിക്കും; സ്വകാര്യവത്കരിക്കില്ലെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍

User
0 0
Read Time:1 Minute, 28 Second

ന്യൂഡെല്‍ഹി: റെയില്‍വേ എക്കാലവും സര്‍കാരിന്റെ തന്നെ ഭാഗമായിരിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. റെയില്‍വേ സ്വകാര്യവത്കരിക്കില്ലെന്നും എന്നാല്‍, കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് കൂടുതല്‍ സ്വകാര്യ നിക്ഷേപം വരുന്നത് പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

പൊതു-സ്വകാര്യ മേഖലകള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചാല്‍ മാത്രമേ രാജ്യത്ത് വളര്‍ച്ചയും കൂടുതല്‍ തൊഴിലവസരങ്ങളും ഉണ്ടാകൂ. ഇന്ത്യന്‍ റെയില്‍വേ എന്നാല്‍ ഓരോ ഇന്ത്യക്കാരന്റെയും സ്വത്താണ്. അത് തുടരും. റെയില്‍വേ എക്കാലവും സര്‍കാരിന്റെ തന്നെ ഭാഗമായിരിക്കുമെന്നും മന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കി.

എന്നാല്‍ ആവശ്യമായ ഭൂമി വിട്ടുകിട്ടാത്തത് കേരളത്തിലെ റെയില്‍വേ വികസനത്തിന് തടസമാകുന്നുവെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍കാരില്‍നിന്ന് ഫലപ്രദമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് ആരോപിച്ച്‌ രമേശ് ചെന്നിത്തല‍, ഓരോ നിയമസഭാ മണ്ഡലത്തിലും ആയിരകണക്കിന് കള്ളവോട്ടുകള്‍

തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് ആരോപിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 2021 ജനുവരി 21 ന് പ്രസിദ്ധീകരിച്ച വോട്ടേഴ്‌സ് ലിസ്റ്റ് പരിശോധിച്ചപ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നതെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. ഓരോ നിയോജകമണ്ഡലത്തിലും വ്യാപകമായി കള്ളവോട്ടുകള്‍ ചേര്‍ത്തിരിക്കുകയാണ്. വോട്ടേഴ്‌സ് ലിസ്റ്റില്‍ ഒരെ മണ്ഡലത്തില്‍ തന്നെ ഒരു വ്യക്തിയുടെ പേര് നാലും അഞ്ചും തവണ ചേര്‍ത്തിരിക്കുകയാണ്. ഒരേ വിലാസവും ഒരേ ഫോട്ടോയും ഉപയോഗിച്ചാണ് മിക്കയിടത്തും ഈ കൃത്രിമം നടത്തിയിരിക്കുന്നതെന്നും രമേശ് […]

You May Like

Subscribe US Now