റെയ്ഡുകള്‍ ബി.ജെ.പിയുടെ ഭീഷണി രാഷ്ട്രീയം ; ഭയമില്ല : കമല്‍ഹാസന്‍

User
0 0
Read Time:1 Minute, 41 Second

ചെന്നൈ: തെരെഞ്ഞെടുപ്പോടനുബന്ധിച്ച്‌ നടക്കുന്ന റെയ്ഡുകള്‍ ബി.ജെ.പിയുടെ ഭീഷണി രാഷ്ട്രീയമാണെന്നും അതിനെ ഭയക്കുന്നില്ലെന്നും നടനും മക്കള്‍ നീതിമയ്യം അധ്യക്ഷനുമായ കമല്‍ഹാസന്‍.

“റെയ്ഡില്‍ തന്‍റെ വീട്ടില്‍ നിന്ന് ഒന്നും കണ്ടെത്താന്‍ പോകുന്നില്ല. ജനങ്ങളുടെ ശബ്ദമാകാനാണ് മക്കള്‍ നീതിമയ്യം ശ്രമിക്കുന്നത്.” കേന്ദ്ര സര്‍ക്കാറിന്‍റെ ഭീഷണിയെ കുറിച്ച്‌ കേരളത്തിലെ ജനങ്ങളോട് പറ‍യേണ്ട കാര്യമില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു

ഭക്ഷണം അടക്കമുള്ള കാര്യങ്ങളില്‍ തമിഴ്നാട് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഒന്നും ചെയ്യുന്നില്ല. എല്ലാത്തിലും കമീഷന്‍ പറ്റുകയാണ്. ജനങ്ങളുടെ നികുതി പണം മറ്റ് മേഖലയിലേക്ക് വഴിമാറ്റുന്നു. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് വേണ്ടത്. മികച്ച പ്രതികരണമാണ് ജനങ്ങളില്‍ നിന്നുള്ളത്. മികച്ച വിജയം നേടുക തന്നെ ചെയ്യും .” കമല്‍ഹാസന്‍ വ്യക്തമാക്കി.

ഞാന്‍ പകുതി മലയാളിയാണെന്ന പറയുന്നത് സത്യമാണ്. അത്തരത്തില്‍ വിശ്വസിക്കുന്ന ധാരാളം മലയാളികള്‍ കേരളത്തിലുണ്ടെന്നും പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ ചൂണ്ടിക്കാട്ടി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൂടുതല്‍ റേഷന്‍ കിട്ടണമെങ്കില്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കണമായിരുന്നു: കീറിയ ജീന്‍സിന് പിന്നാലെ വീണ്ടും വിവാദ പരാമര്‍ശവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഡെറാഡൂണ്‍: വീണ്ടും വിവാദ പരാമര്‍ശവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിംഗ് റാവത്ത്. കോവിഡ് പ്രതിസന്ധിക്കിടെ കേന്ദ്രസര്‍കാരിന്റെ റേഷന്‍ കൂടുതല്‍ ലഭിക്കണമെങ്കില്‍ 20 കുട്ടികളെങ്കിലും കുടുംബത്തില്‍ ഉണ്ടാകണമായിരുന്നു എന്നാണ് റാവത്ത് പറഞ്ഞതെന്ന് എ എന്‍ ഐ റിപോര്‍ട് ചെയ്തു. പാവപ്പെട്ടവര്‍ക്ക് കൂടുതല്‍ റേഷന്‍ കിട്ടണമെങ്കില്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കണമായിരുന്നുവെന്നാണ് പരാമര്‍ശം. പ്രധാനമന്ത്രിയുടെ ഗരീബ് കല്യാണ്‍ യോജന വഴി എല്ലാ വീട്ടലേക്കും അഞ്ച് കിലോയുടെ റേഷന്‍ നല്‍കുന്നുണ്ട്. വീട്ടില്‍ പത്ത് പേരുണ്ടങ്കില്‍ 50 […]

You May Like

Subscribe US Now