ലക്ഷദ്വീപ് പ്രശ്നം പ്രധാനമന്ത്രിക്ക് മുന്നിലെത്തിച്ച്‌ ഉന്നത ഉദ്യോഗസ്ഥര്‍, അനുകൂല തീര്‍പ്പുണ്ടാകുമെന്ന് പ്രതീക്ഷ

User
0 0
Read Time:2 Minute, 33 Second

തിരുവനന്തപുരം: ലക്ഷദ്വീപിലെ പ്രശ്നം പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മുന്നിലെത്തിച്ച്‌ രാജ്യത്തെ മുന്‍ ഉദ്യോഗസ്ഥര്‍. ദ്വീപിലെ ഭരണകൂടത്തിന്റെ വിവാദ ഉത്തരവുകള്‍ക്കെതിരെ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തുടനീളമുള്ള 93 മുന്‍ ഉന്നത ഉദ്യോഗസ്ഥരാണ് കത്ത് മുഖാന്തിരം പ്രധാനമന്ത്രിയെ സമീപിച്ചത്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ വിവാദ ഉത്തരവുകള്‍ക്കെതിരെ ഇവര്‍ സംയുക്തമായി ചേര്‍ന്ന് ഒപ്പിട്ട കത്ത് പ്രധാനമന്ത്രിക്ക് അയയ്ക്കുകയായിരുന്നു.

ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ഉള്‍പ്പെട്ടതല്ലെന്നും എന്നാല്‍ ഇന്ത്യന്‍ ഭരണഘടനയോടുള്ള നിഷ്പക്ഷതയിലും പ്രതിബദ്ധതയിലും വിശ്വസിക്കുന്നുവെന്നും ഉന്നത ഉദ്യോഗസ്ഥരുടെ കത്തില്‍ വ്യക്തമാക്കുന്നു.

ലക്ഷദ്വീപില്‍ വികസനത്തിന്റെ പേരില്‍ ‘വികസനം തടസ്സപ്പെടുത്തുന്ന’ വിവാദ ഉത്തരവുകളില്‍ ആശങ്കയുണ്ടെന്ന് കത്തില്‍ പറയുന്നു. ഓരോ ഉത്തരവുകള്‍ക്കു പിന്നിലും വലിയൊരു അജണ്ടയുണ്ട്. അത് ദ്വീപിന്റെയും ദ്വീപുവാസികളുടെയും ധാര്‍മ്മികതയ്ക്കും താത്പ്പര്യങ്ങള്‍ക്കും എതിരാണ്.’ദ്വീപ് നിവാസികളുമായി കൂടിയാലോചിക്കാതെയാണ് ഈ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതെന്നും കത്തില്‍ പറയുന്നു. ഈ നടപടികളെല്ലാം ലക്ഷദ്വീപിന്റെ പരിസ്ഥിതിയെയും സമൂഹത്തേയും ബഹുമാനിക്കുന്ന സ്ഥാപിത സമ്ബ്രദായങ്ങളുടെ ലംഘനമാണെന്നും കത്തില്‍ പറയുന്നു. വിവാദ തീരുമാനങ്ങള്‍ പിന്‍വലിക്കണമെന്നും പുതിയ അഡ്മിനിസ്ട്രേറ്ററെ നിയമിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. വിരമിച്ച ഐഎഎസ്, ഐഎഫ്‌എസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍, മുന്‍ ലക്ഷദ്വീപ് അട്മിനിസ്ട്രേറ്റര്‍ ഉള്‍പ്പെടുന്ന സംഘമാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബംഗാളിലെ അക്രമങ്ങള്‍ ഭയപ്പെടുത്തുന്നു ; ചീഫ് സെക്രട്ടറിയെ വിളിപ്പിച്ച്‌ ഗവര്‍ണര്‍

കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് പശ്ചിമബംഗാളില്‍ അരങ്ങേറുന്ന സംഘര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനമറിയിച്ച്‌ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍.സംസ്ഥാനത്തെ ക്രമസമാധാനനില അങ്ങേയറ്റം ഭയപ്പെടുത്തുന്നതാണെന്നും മനുഷ്യരാശിയെ ലജ്ജിപ്പിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി . സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ചീഫ് സെക്രട്ടറി എച്ച്‌.കെ.ദ്വിവേദിയെ ഗവര്‍ണര്‍ വിളിപ്പിച്ചിട്ടുണ്ട്. ബംഗാളിലെ ക്രമസമാധാനനിലയെ കുറിച്ച്‌ വിശദീകരണം നല്‍കാനും ക്രമസമാധാന നില പുനഃസ്ഥാപിക്കുന്നതിന് വേണ്ടി സ്വീകരിച്ച നടപടികളെ കുറിച്ച്‌ വിശദീകരിക്കാനും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വ്യാപകമായ പ്രതികാര […]

You May Like

Subscribe US Now