ലഖിംപൂര്‍ ഖേരി കൂട്ട കൊലപാതകത്തില്‍ അജയ് മിശ്രയ്ക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച്‌ കര്‍ഷകര്‍ ഇന്ന് ട്രെയിനുകള്‍ തടയും

User
0 0
Read Time:1 Minute, 39 Second

ഡല്‍ഹി: ലഖിംപൂര്‍ ഖേരി കൂട്ട കൊലപാതകത്തില്‍ കേന്ദ്ര ആഭ്യന്തര സഹ മന്ത്രി അജയ് മിശ്രയ്ക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച്‌ കര്‍ഷകര്‍ ഇന്ന് ട്രെയിനുകള്‍ തടയും. രാവിലെ 10 മണി മുതല്‍ വൈകീട്ട് നാല് മണി വരെ രാജ്യവ്യാപകമായി ട്രെയിനുകള്‍ തടയാനാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആഹ്വാനം.

പഞ്ചാബില്‍ 36 ഇടങ്ങളില്‍ ട്രെയിനുകള്‍ തടയുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച. സമരം സമാധാനപരമായിരിക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു.

ലഖിംപൂര്‍ സംഘര്‍ഷത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയ്ക്ക് എതിരെയും കേസ് എടുത്തിരുന്നു. ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അജയ് മിശ്രയുടെ മകന്‍ ആശിഷിനെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു.

കര്‍ഷകര്‍ക്കിടയിലേക്ക് ആശിഷ് കുമാര്‍ മിശ്ര വാഹനം ഓടിച്ച്‌ കയറ്റുകയായിരുന്നു. ആശിഷ് കുമാര്‍ മിശ്ര ഉള്‍പ്പടെ 14 പേര്‍ക്കെതിരെ കൊലപാതകക്കുറ്റം ഉള്‍പ്പടെ ചുമത്തിയാണ് കേസെടുത്തത്. ലഖിംപുര്‍ ഖേരിയില്‍ നടന്ന സംഘര്‍ഷത്തില്‍ നാല് കര്‍ഷകര്‍ ഉള്‍പ്പടെ ആകെ ഒന്‍പത് പേരാണ് മരിച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബഹിരാകാശത്തെ ആദ്യ സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കി റഷ്യന്‍ 'ക്രൂ' ഭൂമിയില്‍ തിരിച്ചെത്തി

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ 12 ദിവസത്തെ സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കി റഷ്യന്‍ ‘ക്രൂ’ ഭൂമിയില്‍ തിരിച്ചെത്തി. ‘ചലഞ്ച്’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായാണ് നടി യൂലിയ പെരെസില്‍ഡും സംവിധായകന്‍ ക്ലിം ഷിപെങ്കോയും ചരിത്രത്തില്‍ ആദ്യമായി ബഹിരാകാശ യാത്ര നടത്തിയത്. റഷ്യയുടെ സോയൂസ് ബഹിരാകാശപേടകത്തിലാണ് യൂലിയ പെരെസില്‍ഡ്, സംവിധായകന്‍ ക്ലിം ഷിപെങ്കോ (38), ബഹിരാകാശയാത്രികനും യാത്രാസംഘത്തിന്റെ കമാന്‍ഡറുമായ ആന്റണ്‍ ഷ്കാപെലെറോവ് എന്നിവരടങ്ങിയ മൂവര്‍ സംഘം തിരിച്ചെത്തിയത്. ബഹിരാകാശം പശ്ചാത്തലമാക്കിയുള്ള സിനിമയാണു ചാലഞ്ച്. ഭൂമിയെ ഭ്രമണം […]

You May Like

Subscribe US Now