ലഭിക്കുന്ന ശബളത്തില്‍ പകുതിയിലേറെ താന്‍ നികുതിയായി തിരിച്ചടയ്ക്കുന്നുണ്ട് : ശമ്ബള വിവാദത്തില്‍ രാഷ്ട്രപതി

User
0 0
Read Time:2 Minute, 27 Second

ന്യൂഡല്‍ഹി : ഏറ്റവും കൂടുതല്‍ ശമ്ബളം ലഭിക്കുന്നത് തനിക്കാണെങ്കിലും അതില്‍ പകുതിയിലേറെ താന്‍ നികുതിയായി തിരിച്ചടയ്ക്കുന്നുണ്ടെന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ്. ഉത്തര്‍ പ്രദേശില്‍ നടന്ന ജന്‍ അഭിനന്ദന്‍ സമാരോഹില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ശമ്ബള വിവാദത്തെ കുറിച്ച്‌ അദ്ദേഹം പറഞ്ഞത്.

അഞ്ച് ലക്ഷം രൂപ വരുമാനമുണ്ടെങ്കിലും അതില്‍ 275000 രൂപ നികുതിയായി താന്‍ തിരിച്ചടയ്ക്കുന്നുണ്ടെന്നാണ് രാഷ്ട്രപതി പറഞ്ഞത്. പൊതുമുതല്‍ നശിപ്പിക്കുന്നതിനെതിരായ സന്ദേശത്തിനൊപ്പമായിരുന്നു രാഷ്ട്രപതിയുടെ പരാമര്‍ശം. മറ്റ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ചിലപ്പോള്‍ തങ്ങളേക്കാള്‍ അധികം സമ്ബാദ്യമുണ്ടാകുമെന്ന് രാഷ്ട്രപതി പറഞ്ഞു. ഒരു പ്രഫസറോ ടീച്ചറോ ഇതിലധികം രൂപ മാറ്റിവെയ്ക്കുന്നുണ്ടാകുമെന്നും രാഷ്ട്രപതി ഉയര്‍ന്ന വരുമാനം വാങ്ങുന്നുവെന്ന കുറ്റപ്പെടുത്തലിന് മറുപടിയായി പ്രസിഡന്റ് സൂചിപ്പിച്ചു.

നികുതി നല്‍കുന്നത് രാജ്യത്തിന്റെ പുരോഗതിക്കും വികസനത്തിനും വേണ്ടെയാണെന്ന് ബോധ്യപ്പെടുത്താനാണ് തന്റെ ശമ്ബളത്തിന്റെ കാര്യം പറഞ്ഞതെന്ന് രാഷ്ട്രപതി തന്നെ വ്യക്തമാക്കിയിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ തുടങ്ങിയവര്‍ തങ്ങളുടെ ശമ്ബളത്തില്‍ മുപ്പത് ശതമാനം കുറവ് വരുത്തിയിരുന്നു. പെട്ടെന്നുള്ള ദേഷ്യത്തിന്റെ പുറത്തോ പ്രതിഷേധത്തിന്റേയോ ഭാഗമായി പൊതുമുതല്‍ നശിപ്പിക്കുമ്ബോള്‍ നഷ്ടമുണ്ടാകുന്നത് നമ്മള്‍ പൗരന്മാര്‍ക്ക് തന്നെയാണെന്നും രാഷ്ട്രപതി ചടങ്ങില്‍ ഓര്‍മ്മിപ്പിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഒറ്റരാത്രികൊണ്ട് ഒറ്റുകാരനാക്കുന്ന പ്രവണത അംഗീകരിക്കാനാവില്ല, പരസ്യമായി പ്രതികരിക്കേണ്ടിവരും; ഡി.വൈ.എഫ്.ഐ നേതൃത്വത്തെ വെല്ലുവിളിച്ച്‌ ആകാശ് തില്ലങ്കേരി

കണ്ണൂര്‍: പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ച്‌ ആകാശ് തില്ലങ്കേരി. ഒറ്റരാത്രികൊണ്ട് ഒറ്റുകാരനാക്കുന്നത് അംഗീകരിക്കാനാകില്ല. രക്തസാക്ഷികളെ ഒറ്റുകൊടുത്തവനെന്ന് തനിക്കെതിരെ പ്രചാരണം നടത്തുകയാണ്. അതിന് നേതൃത്വം നല്‍കുന്നത് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി തന്നെയാണെന്നും ആകാശ് തില്ലങ്കേരി പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലെ തന്റെ കവര്‍ ഫോട്ടോയിലെ കമന്റിന് മറുപടിയായാണ് ആകാശ് തില്ലങ്കേരിയുടെ പ്രതികരണം. ‘എനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവരെ ഞാന്‍ വെല്ലുവിളിക്കുന്നു. ഞാനത് ചെയ്‌തെന്ന് നിങ്ങള്‍ തെളിയിക്കുമെങ്കില്‍ ഞാന്‍ തെരുവില്‍ വന്ന് നില്‍ക്കാം, നിങ്ങളെന്നെ കല്ലെറിഞ്ഞു കൊന്നോളൂ. […]

You May Like

Subscribe US Now