ലെഫ്റ്റനന്റ്‌ ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ഡല്‍ഹി ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചു

User
0 0
Read Time:1 Minute, 34 Second

ന്യൂഡല്‍ഹി: എ.എ.പിയുടെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെയും എതിര്‍പ്പിനെ അവഗണിച്ച്‌ ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായ ലെഫ്റ്റനന്റ്‌ ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ഡല്‍ഹി ബില്ലില്‍(നാഷണല്‍ കാപ്പിറ്റല്‍ ടെറിറ്ററി ഓഫ് ഡല്‍ഹി-ഭേദഗതി) രാഷ്ട്രപതി ഒപ്പുവെച്ചു.

ഇനി സര്‍ക്കാരിന്റെ എല്ലാ നടപടികളും പദ്ധതികളും ലെഫ്.ഗവര്‍ണറുമായി കൂടിയാലോചിക്കാതെയോ അനുമതി വാങ്ങാതെയോ ചെയ്യാനാവില്ല. സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തെയും അവകാശങ്ങളെയും പുതിയ ഭേദഗതിയിലൂടെ ലെഫ്.ഗവര്‍ണറിലേക്കും കൈമാറ്റം ചെയ്യപ്പെടും.

ദേശീയ തലസ്ഥാനവുമായി ബന്ധപ്പെട്ട നിയമത്തിലെ 21, 24, 33, 44 വകുപ്പുകളില്‍ ഭേദഗതിക്കായാണ് ബില്ലവതരിപ്പിച്ചത്. ഡല്‍ഹി നിയമസഭ പാസാക്കുന്ന നിയമങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളാണ് 21-ാം വകുപ്പില്‍. അതില്‍ സര്‍ക്കാര്‍ എന്നു പറയുന്നിടത്തെല്ലാം ലെഫ്റ്റനന്റ് ഗവര്‍ണര്‍ എന്നര്‍ഥമാക്കണമെന്നാണ് ബില്ലിലുള്ളത്.

അതെ സമയം, ബില്ല് ജനാധിപത്യ വിരുദ്ധമാണെന്ന് കോണ്‍ഗ്രസും പ്രതികരിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഹോളി ദിനത്തില്‍ കാര്‍ഷിക ബില്ലുകള്‍ കത്തിച്ച്‌ കര്‍ഷകര്‍

ഛണ്ഡിഗഢ്: ഹോളി ദിനത്തില്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്ന് വിവാദ കാര്‍ഷിക ബില്ലുകളുടെ പകര്‍പ്പുകള്‍ കത്തിച്ച്‌ പഞ്ചാബിലെ കര്‍ഷകര്‍. തിന്മയ്ക്ക് മേല്‍ നന്മയുടെ വിജയം എന്ന സന്ദേശം നല്‍കുന്നതാണ് ഹോളി ആഘോഷം. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന കര്‍ഷക യൂണിയനുകളുടെ സംഘടനയായ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ (എസ്‌കെഎം) ആഹ്വാനപ്രകാരം കര്‍ഷകര്‍ നിയമങ്ങളുടെ പകര്‍പ്പുകള്‍ തീയിട്ടു, മൂന്ന് നിയമനിര്‍മ്മാണങ്ങളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. പ്രതിഷേധിച്ച കര്‍ഷകര്‍ സംസ്ഥാനത്തെ 16 ജില്ലകളിലെ 42 സ്ഥലങ്ങളില്‍ […]

You May Like

Subscribe US Now