ലൈംഗികശേഷിയില്ലെന്നു പറഞ്ഞു കളിയാക്കി ; സഹോദരന്‍മാര്‍ ചേര്‍ന്ന് അഭിഭാഷകനെ കൊലപ്പെടുത്തി

User
0 0
Read Time:1 Minute, 25 Second

ലഖ്‌നൗ: ലക്‌നൗവില്‍ അഭിഭാഷകനെ സഹോദരന്‍മാര്‍ കൊലപ്പെടുത്തി. ലൈംഗിക ശേഷിയില്ലാത്തവരെന്ന് പരിഹസിച്ചതിന്റെ പേരിലാണ് കൊലപാതകം. നിതിന്‍ തിവാരിയെന്ന അഭിഭാഷകനാണ് കൊല്ലപ്പെട്ടത്.

നിതിനെ കാണാനില്ലെന്ന സഹോദരന്റെ പരാതിയില്‍ നടന്ന അന്വേഷണത്തിലാണ് കൊലപാതകതിന്റെ ചുരുളഴിഞ്ഞത്. നിതിന്റെ മുന്‍ അയല്‍വാസികളായിരുന്ന പ്രവീണ്‍ കുമാര്‍ അഗര്‍വാള്‍,വിപിന്‍ കുമാര്‍ അഗര്‍വാള്‍ എന്നിവരാണ് കൊലപാതകം നടത്തിയത്.

മൂന്നുവര്‍ഷമായി തങ്ങളെ പരിഹസിക്കുന്നതുകൊണ്ടും കുടുംബത്തിലെ സ്ത്രീകളെ പറ്റി അസഭ്യം പറയുന്നതുകൊണ്ടുമാണ് അഭിഭാഷകനെ കൊലപ്പെടുത്തിയത് എന്നാണ് സഹോദരങ്ങള്‍ പൊലീസിന് നല്‍കിയ മൊഴി.

അന്വേഷണത്തില്‍ ഉന്നാവോയില്‍ നിന്ന് ഒരു മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പൊലീസ് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ നിന്നാണ് മരിച്ച നിതിന്റെ മൃതദേഹമാണ് അതെന്നു തിരിച്ചറിഞ്ഞത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പെരിയ കൊലക്കേസ്: പ്രതികളുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും

കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊല കേസില്‍ റിമാന്റ് പ്രതികളുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. രണ്ടു ദിവസം കൊണ്ട് പതിനൊന്ന് പ്രതികളുടെയും പ്രാഥമിക ചോദ്യം ചെയ്യല്‍ സിബിഐ സംഘം പൂര്‍ത്തിയാക്കിയിട്ടുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച്‌ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലാണ് പ്രതികളെ ചോദ്യം ചെയ്യുന്നത്. പ്രതികളുടെ മൊഴികളെ വിശദമായി വിലയിരുത്തിയുള്ള ചോദ്യം ചെയ്യലാകും മൂന്നാം ദിവസം നടക്കുക.

You May Like

Subscribe US Now