‘ലോകത്തെ സ്വാധീനിച്ച 100 വ്യക്തിത്വങ്ങളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും’; ‘നെഹ്റുവിനും, ഇന്ദിരാഗാന്ധിക്കും ശേഷം ഇന്ത്യയെ സ്വാധീനിച്ച രാഷ്ട്രീയ നേതാവാണ് മോദിയെന്ന് ടൈം മാസിക

User
0 0
Read Time:2 Minute, 4 Second

ദില്ലി: ഏറ്റവും സ്വാധീനമുള്ള 100 ലോക വ്യക്തിത്വങ്ങളുടെ ടൈം മാസിക പുറത്തിറക്കിയ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും. സ്വതന്ത്ര രാഷ്ട്രമെന്ന നിലയില്‍ 74 വര്‍ഷത്തിനിടയില്‍ ഇന്ത്യയ്ക്ക് മൂന്ന് പ്രധാന നേതാക്കള്‍ ഉണ്ടായിരുന്നു. ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാ ഗാന്ധി, നരേന്ദ്രമോദി. ഇവര്‍ക്ക് ശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തെ ഇത്രേയറെ സ്വാധീനിച്ച നേതാവ് വേറെയില്ലെന്ന് ടൈം വ്യക്തമാക്കുന്നു

അതേസമയം ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും പട്ടികയില്‍ ഇടം നേടി. മാത്രമല്ല സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ. ഒ ആദാര്‍ പൂനവാലെയും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, വൈസ് പ്രസിഡന്റ് കമല ഹാരിസ്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്, ഹാരി രാജകുമാരന്‍, മേഗന്‍ രാജകുമാരി, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവരും ഈ പട്ടികയിലുണ്ട്.

കൂടാതെ താലിബാന്‍ സഹസ്ഥാപകന്‍ മുല്ല അബ്ദുല്‍ ഗനി ബരാദറും പട്ടികയില്‍ ഉണ്ട്. ടെന്നീസ് താരം നവോമി ഒസാക്ക, റഷ്യന്‍ രാഷ്‌ട്രീയ പ്രവര്‍ത്തക അലക്‌സി നവാല്‍നി, സംഗീത ഐക്കണ്‍ ബ്രിട്‌നി സ്പിയേഴ്‌സ്, ഏഷ്യന്‍ പസഫിക് പോളിസി ആന്‍ഡ് പ്ലാനിംഗ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മഞ്ജുഷ പി.കുല്‍ക്കര്‍ണി, ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക്, നടി കേറ്റ് വിന്‍സ്‌ലെറ്റ് എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വിദ്യാസമ്ബന്നരായ യുവതികളെ തീവ്രവാദത്തിലെത്തിക്കാന്‍ കോളജുകള്‍ കേന്ദ്രീകരിച്ച്‌ ശ്രമം നടക്കുന്നുവെന്ന് സി.പി.എം

തിരുവനന്തപുരം: കോളജുകള്‍ കേന്ദ്രീകരിച്ച്‌ വിദ്യാസമ്ബന്നരായ യുവതികളെ തീവ്രവാദ വഴിയിലേക്ക് ചിന്തിപ്പിക്കാന്‍ വ്യാപകമായ ശ്രമം നടക്കുന്നുണ്ടെന്ന് സി.പി.എം. സമ്മേളനങ്ങളുടെ ഉദ്ഘാടനപ്രസംഗത്തിനായി പാര്‍ട്ടി നല്‍കിയ കുറിപ്പിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. വര്‍ഗീയതയിലേക്കും തീവ്രവാദത്തിലേക്കും യുവാക്കളെ ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാണ്. മുസ്ലീം സംഘടനകളില്‍ നുഴഞ്ഞുകയറി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ മുസ്ലീം വര്‍ഗീയതീവ്രവാദ രാഷ്ട്രീയം ശ്രമിച്ചുകൊണ്ടിരിക്കുന്നു. മുസ്ലീം സമൂഹത്തിലെ ബഹുഭൂരിപക്ഷവും തള്ളിക്കളയുന്ന താലിബാന്‍ പോലുള്ള സംഘടനകളെ പോലും പിന്തുണക്കുന്ന ചര്‍ച്ചകള്‍ കേരളീയ സമൂഹത്തില്‍ രൂപപ്പെടുന്നത് ഗൗരവമുള്ള കാര്യമാണ്. ന്യൂനപക്ഷ വര്‍ഗീയതയെക്കുറിച്ചും […]

You May Like

Subscribe US Now