വയോധികനെ വെടിവച്ചു കൊന്ന കേസില്‍ ബിജെപി നേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

User
0 0
Read Time:1 Minute, 48 Second

ബര്‍ധമാന്‍: പശ്ചിമ ബംഗാളിലെ പൂര്‍ബ ബര്‍ധമാന്‍ ജില്ലയില്‍ 74 കാരനെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രാദേശിക ബിജെപി നേതാവ് ഉള്‍പ്പെടെ മൂന്നുപേരെ പോലിസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത് ശനിയാഴ്ച പ്രാദേശിക കോടതിയില്‍ ഹാജരാക്കിയ ഇവരെ 10 ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. മാര്‍ച്ച്‌ ഒമ്ബതിന് റെയ്‌ന പോലിസ് സ്‌റ്റേഷന്‍ ഏരിയയിലെ പോസ്റ്റ് ഓഫിസ് പാരയിലെ വീടിനുള്ളിലാണ് വയോധികനെ വെടിവച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. സംഭവദിവസം വയോധികന്‍ തന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചിരുന്നു. പണം കൊള്ളയടിക്കുകയാണ് കൊലപാതകത്തിന് പിന്നിലെ ലക്ഷ്യമെന്നാണ് പോലിസ് നിഗമനം. ഒരാള്‍ അബദ്ധത്തില്‍ വെടിയുതിര്‍ത്തെന്നും വയോധികന്‍ നിലത്തു വീണപ്പോള്‍ പോടിച്ച്‌ പണം എടുക്കാതെ ഓടി രക്ഷപ്പെടുകയാണെന്നും പ്രതികള്‍ പറഞ്ഞു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മൂവരെയും അറസ്റ്റ് ചെയ്തത്.

അതേസമയം, ബിജെപി ബര്‍ധമാന്‍ ഉത്തര്‍ നിയമസഭാ സീറ്റിലെ ‘ശക്തി കേന്ദ്ര പ്രമുഖ്’ ആയ തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നാണ അദ്ദേഹം ആരോപിക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആ​ശ​ങ്ക ഉ​യ​ര്‍​ത്തി രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വീ​ണ്ടും വ​ര്‍​ധി​ക്കു​ന്നു

ന്യൂ​ഡ​ല്‍​ഹി: ആ​ശ​ങ്ക ഉ​യ​ര്‍​ത്തി രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണത്തില്‍ വീ​ണ്ടും വര്‍ധന. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 43,846 പേര്‍ക്കാണ് പുതുതായി രോ​ഗം സ്ഥി​രീ​ക​രി​ച്ചത്. ഈ ​വ​ര്‍​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന പ്ര​തി​ദി​ന നി​ര​ക്കാ​ണി​ത്.24 മ​ണി​ക്കൂ​റി​നി​ടെ 197 മ​ര​ണ​ങ്ങ​ളും സം​ഭ​വി​ച്ചു. മ​ധ്യ​പ്ര​ദേ​ശ്, പ​ഞ്ചാ​ബ്, ത​മി​ഴ്‌​നാ​ട്, ഡ​ല്‍​ഹി തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലും രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ഉ​യ​ര്‍​ന്നു. അ​തേ​സ​മ​യം, രാ​ജ്യ​ത്ത് ഇ​തു​വ​രെ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം നാ​ല് കോ​ടി 46 ല​ക്ഷം ക​ട​ന്നു.

You May Like

Subscribe US Now