വര്‍ഷാവസാനത്തോടെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനാകും; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

User
0 0
Read Time:3 Minute, 38 Second

കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതി. വാക്‌സിന് കേന്ദ്രസര്‍ക്കാരിനും സംസ്ഥാനങ്ങള്‍ങ്ങും രണ്ടുവില ഏര്‍പ്പെടുത്തിയതിന്റെ യുക്തി എന്താണെന്ന് കോടി ചോദിച്ചു. വാക്‌സിന്‍ ക്ഷാമം, രാജ്യത്ത് ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ വാക്സിനായി രജിസ്റ്റര്‍ ചെയ്യുമ്ബോള്‍ നേരിടുന്ന ഡിജിറ്റല്‍ വിഭജനം എന്നിവയെ കുറിച്ചും കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദ്യങ്ങള്‍ ഉന്നയിച്ചു.

ഗ്രാമവാസികള്‍ എങ്ങനെ കോവിന്‍ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യുമെന്ന് ചോദിച്ച കോടതി, കോവിന്‍ പോര്‍ട്ടല്‍ റജിസ്‌ട്രേഷന്‍ നടപടി ഭേദഗതി ചെയ്യണമെന്നും ആവശ്യപ്പെട്ടു. റജിസ്‌ട്രേഷന്‍ വേണം. പക്ഷേ അത് ഡിജിറ്റലായി മാത്രം എന്നതാണ് പ്രശ്‌നം. ഡിജിറ്റല്‍ ഇന്ത്യ പറയുന്നതല്ലാതെ യഥാര്‍ഥ സ്ഥിതി അറിയാമോയെന്നും കോടതി ചോദിച്ചു.

അതേസമയം ഈ വര്‍ഷം അവസാനത്തോടെ 18 വയസ്സിന് മുകളിലുള്ള എല്ലാ പൗരന്മാര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. എല്ലാ പൗരന്മാര്‍ക്കും വാക്‌സിന്‍ നല്‍കാനുള്ള പദ്ധതി സര്‍ക്കാര്‍ വിശദീകരിച്ചു, വാക്‌സിനുകളുടെ ആഭ്യന്തര ഉല്‍പാദനത്തോടെ ഡോസുകള്‍ ആവശ്യത്തിന് ലഭ്യമാകുമെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു.

ആഭ്യന്തര വാക്‌സിന്‍ നിര്‍മ്മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക്, റെഡ്ഡീസ് ലാബ് എന്നിവ ഉല്‍പാദിപ്പിക്കുന്ന ഡോസുകള്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് നല്‍കാന്‍ ലഭ്യമാകുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. ദേശീയ പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിനായുള്ള മുഴുവന്‍ വാക്‌സിനും ലഭ്യമാക്കണം. ആഗോളതലത്തില്‍ ഞങ്ങള്‍ ചര്‍ച്ച നടത്തുകയും വാക്‌സിനുകള്‍ എത്തിക്കുമെന്നും സംസ്ഥാനങ്ങളോട് പറയണം, ഇക്കാര്യത്തില്‍ വ്യക്തത വരുത്തണം. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എല്‍ എന്‍ റാവു, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച് നിര്‍ദ്ദേശിച്ചു.

രാജ്യത്ത് വാക്‌സിന്‍ ഡോസുകളുടെ ക്ഷാമം ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി, രാജ്യമെമ്ബാടും വാക്‌സിന്‍ ലഭ്യമാക്കുന്നതിനുള്ള ഉത്തരവദിത്വം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പറഞ്ഞു. വാക്‌സിന്‍ ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ ആഗോള ടെന്‍ഡറുകള്‍ക്ക് ശ്രമിക്കുന്നതായുള്ള റിപോര്‍ട്ടുകള്‍ക്കിടെയാണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോണ്‍ഗ്രസ് അന്ധവിശ്വാസങ്ങള്‍ക്ക് പുറകെ; സതീശന്റെ ക്രിയാത്മക നിര്‍ദേശങ്ങളെ പാര്‍ട്ടി പിന്തുണച്ചില്ലെന്ന് കെ.കെ ശൈലജ

തിരുവനന്തപുരം: നെഹ്റുവിനെ മറന്ന കോണ്‍ഗ്രസ് ഇപ്പോള്‍ അന്ധവിശ്വാസങ്ങള്‍ക്ക് പുറകെയാണെന്ന് കെ.കെ ശൈലജ. 15-ാം കേരള നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രേമേയചര്‍ച്ചക്ക്‌ തുടക്കം കുറിച്ച്‌ സംസാരിക്കുകയായിരുന്നു മുന്‍ ആരോഗ്യമന്ത്രികൂടിയായ ശൈലജ ടീച്ചര്‍. അന്ധവിശ്വാസങ്ങളുടെ പിറകേ കോണ്‍ഗ്രസ് പോയതിന്റെ പരിണതഫലമാണ് ഇന്ത്യ ഇന്ന് അനുഭവിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. “അന്ധവിശ്വാസങ്ങള്‍ക്ക് പുറകെയാണ് കോണ്‍ഗ്രസ്. ചാണകം പൂശിയാല്‍ കോവിഡിനെ തുരത്താമെന്ന് ബിജെപി മാത്രമല്ല കോണ്‍ഗ്രസുകാരും വിശ്വസിക്കുന്നുണ്ട്. ശാസ്ത്രത്തില്‍ വിശ്വസിക്കാന്‍ കഴിയാത്തവരാണ് കോണ്‍ഗ്രസും ബിജെപിയും. കോണ്‍ഗ്രസിലെ ആളുകള്‍ […]

You May Like

Subscribe US Now