വാക്സിന്‍ രജിസ്ട്രേഷന് മൊബൈല്‍ ഫോണും ഇന്‍റര്‍നെറ്റുമില്ല ; യുപിയിലെ ഗ്രാമീണര്‍ പ്രതിസന്ധിയില്‍

User
0 0
Read Time:2 Minute, 39 Second

ലഖ്​നോ: ഇന്ത്യയില്‍ 18 വയസിന്​ മുകളിലുള്ളവര്‍ക്ക് കോവിഡ്​​ വാക്​സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കിലും വാക്സിന്റെ ക്ഷാമം മൂലം ഇത് നടന്നില്ല . വാക്​സിന്‍ ലഭിക്കുന്നതിനായി കോവിന്‍ വെബ്​സൈറ്റ്​, ആരോഗ്യസേതു ആപ്​ അല്ലെങ്കില്‍ ഉമങ്​ ആപ്​ വഴി രജിസ്​റ്റര്‍ ചെയ്യേണ്ടതുണ്ട് .

നേരിട്ട്​ പോയി വാക്​സിനെടുക്കാന്‍ കഴിയുന്ന സാഹചര്യം നിലവിലില്ല. ഇത്​ ഇന്ത്യയിലെ ഗ്രാമങ്ങളില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നെന്നാണ് ​ റിപ്പോര്‍ട്ടുകള്‍. മൊബൈല്‍ ഫോണും ഇന്‍റര്‍നെറ്റും ഇല്ലാത്തതിനാല്‍ യു.പിയിലെ ഗ്രാമങ്ങളിലുള്ളവര്‍ക്ക്​ വാക്​സിനായി ഇനിയും രജിസ്​റ്റര്‍ ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നാണ്​ പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട്​ ചെയ്യുന്നത്​.

വാരണാസിയിലെ ഉള്‍പ്രദേശങ്ങളിലുള്ള ഗ്രാമങ്ങളിലെ സ്ഥിതിയാണ്​ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത് . മൊബൈല്‍​ ഫോണും ഇന്‍റര്‍നെറ്റും കാര്യമായി ലഭ്യമല്ലാത്ത ഇവിടെ ഭൂരിപക്ഷം ആളുകളും വാക്​സിനായി രജിസ്​റ്റര്‍ ചെയ്​തിട്ടില്ല. വാക്​സിനായി എങ്ങനെ രജിസ്​റ്റര്‍ ചെയ്യണമെന്നതിനെ കുറിച്ച്‌​ അറിവില്ലാത്തതും യു.പിയിലെ ഗ്രാമങ്ങളില്‍ സ്ഥിതി സങ്കീര്‍ണമാക്കുന്നുണ്ട് .

യു.പിയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിലെ ജനങ്ങളില്‍ ഭൂരിപക്ഷം പേര്‍ക്കും സ്​മാര്‍ട്ട്​ഫോണില്ല. ബേസിക്​ ഫോണുകളാണ്​ ഇവരുടെ കൈവശമുള്ളത്​. ഇതിനും സിഗ്​നല്‍ ലഭിക്കാത്ത അവസ്ഥയുണ്ട്​. ഇലക്​ട്രിസിറ്റി തന്നെ ഇത്തരം ഗ്രാമങ്ങളിലേക്ക്​ എത്തിയത് അടുത്തിടെയാണ് ​. രാജ്യത്ത്​ കോവിഡ്​ രണ്ടാം തരംഗം ഗ്രാമങ്ങളേയും ഗുരുതരമായി ബാധിക്കുന്നതിനിടെ എത്രയും പെ​ട്ടെന്ന് യു.പി അടക്കമുള്ള സംസ്ഥാനങ്ങളിലെ​ ഗ്രാമീണമേഖലയിലുള്ളവര്‍ക്ക്​ വാക്​സിന്‍ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യമാണ്​ ശക്തമാകുന്നത് .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇസ്രയേലിന്റെ തിരിച്ചടിയില്‍ വിറച്ച്‌ ഹമാസ്, അല്‍ ജസീറയുടെ ഓഫീസ് ബോബിട്ട് തകര്‍ത്ത് ഇസ്രയേല്‍ സേന

ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം 5-ആം ദിവസവും അയവില്ലാതെ തുടരുകയാണ്. ഇസ്രയേല്‍ സേനയുടെ ആക്രമണത്തില്‍ പലസ്തീനിലെ പ്രമുഖ മാധ്യമ സ്ഥാപനമായ അല്‍ ജസീറ തകര്‍ന്നു. അല്‍ ജസീറ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സേനയുടെ ആക്രമണത്തില്‍ ഓഫീസ് കെട്ടിടം തകര്‍ന്നതാണ് അല്‍ ഖലോത് വ്യക്തമാക്കി. ഓഫീസില്‍ നിന്നും അവശ്യമായ വസ്തുക്കള്‍ ബന്ധപ്പെട്ടര്‍ ശേഖരിച്ചു. ക്യാമറ അടക്കമുള്ള വസ്തുക്കള്‍ ഇവര്‍ സ്ഥലത്ത് നിന്നും മാറ്റി. രാത്രിയിലെ വ്യോമാക്രമണങ്ങള്‍ക്കു പിന്നാലെ ഇസ്രയേല്‍ സേന പീരങ്കീയാക്രമണവും ശക്തിമാക്കിയതോടെ പലസ്തീനിലെ […]

You May Like

Subscribe US Now