വാക്‌സിന്‍ ഇല്ല; മുംബൈയില്‍ വാക്‌സിനേഷന്‍ നിര്‍ത്തിവെച്ചു

User
0 0
Read Time:1 Minute, 37 Second

മുംബൈ: രാജ്യത്ത് വാക്‌സിന്‍ ക്ഷാമവും രൂക്ഷം. പല സംസ്ഥാനങ്ങള്‍ക്കും ആവശ്യത്തിനുള്ള വാക്‌സിന്‍ ലഭ്യമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വാക്‌സിന്‍ ലഭ്യമാകാത്തതിനെ തുടര്‍ന്ന് മുംബൈയില്‍ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ മൂന്ന് ദിവസത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്.

വെള്ളിയാഴ്ച മുതല്‍ വാക്‌സിനേഷന്‍ മൂന്ന് ദിവസത്തേക്ക് നിര്‍ത്തുകയാണെന്ന് മുംബൈ കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു. 45 വയസിന് മുകളിലുള്ളവര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വാക്‌സിനായി ആരും തിരക്ക് കൂട്ടേണ്ടതില്ലെന്നും ലഭ്യമായാല്‍ ഉടന്‍ നല്‍കുമെന്നും അധികൃതര്‍ പറഞ്ഞു. അതോടൊപ്പം ആവശ്യത്തിന് വാക്‌സിന്‍ ലഭ്യമായാല്‍ മാത്രമേ 45 വയസില്‍ താഴെയുള്ളവരുടെ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവെന്നും ബൃഹാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അഡീഷണല്‍ കമീഷണര്‍ അശ്വിനി ഭിഡെ അറിയിച്ചു.

മഹാരാഷ്ട്രക്ക് പുറമേ പഞ്ചാബ്, ഡല്‍ഹി, തമിഴ്‌നാട്, കേരള തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം ആവശ്യത്തിന് വാക്‌സിന്‍ ലഭ്യമാകുന്നില്ലെന്ന പരാതിയുമായി രംഗത്തുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ​നു മോ​ഹ​ന്‍ നാ​ല് ദി​വ​സം​കൂ​ടി ക​സ്​​റ്റ​ഡി​യി​ല്‍

കാ​ക്ക​നാ​ട്: വൈ​ഗ കൊ​ല​ക്കേ​സി​ല്‍ പ്ര​തി സ​നു മോ​ഹ​നെ നാ​ല് ദി​വ​സ​ത്തേ​ക്കു​കൂ​ടി പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ല്‍ വി​ട്ടു. കാ​ക്ക​നാ​ട് ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടേ​താ​ണ് വി​ധി. അ​തേ​സ​മ​യം, സ​നു​വി​നെ വി​ട്ടു​ന​ല്‍​ക​ണ​മെ​ന്ന മ​ഹാ​രാ​ഷ്​​ട്ര പൊ​ലീ​സി​െന്‍റ അ​പേ​ക്ഷ കോ​ട​തി നി​ര​സി​ച്ചു. ഇ​യാ​ളു​ടെ മൊ​ഴി​ക​ളി​ലെ വൈ​രു​ധ്യം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പൊ​ലീ​സ് കോ​ട​തി​യി​ല്‍ ക​സ്​​റ്റ​ഡി അ​പേ​ക്ഷ ന​ല്‍​കി​യ​ത്. കു​ട്ടി​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ള്‍ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളി​ല്‍ പ​ല​തും ക​ള​വാ​ണെ​ന്ന് പൊ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. കു​ട്ടി​യെ കൊ​ന്ന​ശേ​ഷം സ​നു മോ​ഹ​ന്‍ ത​മി​ഴ്നാ​ട്, […]

You May Like

Subscribe US Now