“വാക്‌സിന്‍ സെര്‍ട്ടിഫിക്കറ്റില്‍ മാത്രമല്ല..മരണ സര്‍ട്ടിഫിക്കറ്റിലും ഫോട്ടോ ഇടണം. എങ്കിലേ ശരിയാകൂ”; മോദിയെ രൂക്ഷമായി വിമര്‍ശിച്ച്‌ എന്‍ഡിഎ സഖ്യകക്ഷി നേതാവ്

User
0 0
Read Time:1 Minute, 21 Second

കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്ക‌റ്റിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം സംബന്ധിച്ച്‌ രൂക്ഷ വിമര്‍ശനവുമായി എന്‍ഡിഎ സഖ്യകക്ഷി നേതാവ്. ബിഹാറിലെ എന്‍‌ഡി‌എ സഖ്യകക്ഷി ഹിന്ദുസ്ഥാനി അവാം മോര്‍ച്ച നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ജിന്‍ റാം മാഞ്ചിയാണ് പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.

“വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ഫോട്ടോ ഇടാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, മരണ സര്‍ട്ടിഫിക്കറ്റിലും ഫോട്ടോ ഇടണം. എങ്കിലേ ശരിയാകൂ”- എന്നാണ് ജിതന്‍ റാം മാഞ്ചിയുടെ പ്രതികരണം. കോവിഡ് പ്രതിരോധത്തിന്‍റെ ക്രെഡിറ്റ് ഏറ്റെടുക്കുന്നവര്‍ മരണങ്ങളുടെ ഉത്തരവാദിത്തവും ഏറ്റെടുക്കണം. എന്തിന് മറ്റുള്ളവര്‍ കോവിഡ് മരണങ്ങളുടെ പേരില്‍ പഴി കേള്‍ക്കണമെന്ന് പാര്‍ട്ടി വക്താവ് ഡാനിഷ് റിസ്വാനും ചോദിച്ചു. മാഞ്ചിയുടെ ട്വീറ്റ് പിന്നീട് ഡിലീറ്റ് ചെയ്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

യാസ് ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചു; വൈകീട്ടോടെ അതിതീവ്രമാകും

തിരുവനന്തപുരം. ബംഗാള്‍ ഉള്‍ക്കടലിലെ ‘യാസ്’ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒഡീഷ -പശ്ചിമ ബംഗാള്‍ തീരത്തു ജാഗ്രതാ മുന്നറിയിപ്പ് നല്‍കി. നാളെ വൈകുന്നേരത്തോടെ കരതൊടുമെന്നാണ് പ്രവചനം. യാസിനെ നേരിടാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും തയാറെടുപ്പിലാണ്. ഒഡീഷ, പശ്ചിമ ബംഗാള്‍, ആഡ്രപ്രദേശ് എന്നിവിടങ്ങളില്‍ പ്രതിരോധ നടപടികള്‍ അന്തിമഘട്ടത്തിലാണ്. ഇന്നും നാളെയും മധ്യ – വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും, ആന്ധ്രാ പ്രദേശ് -ഒഡീഷ- പശ്ചിമ ബംഗാള്‍- ബംഗ്ലാദേശ് എന്നിവയുടെ തീരപ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് […]

Subscribe US Now