വാളയാര്‍ കേസില്‍ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി പെണ്‍കുട്ടികളുടെ അമ്മ

User
0 0
Read Time:1 Minute, 25 Second

ഇടുക്കി : വാളയാര്‍ കേസില്‍ തല മുണ്ഡനം ചെയ്ത് കേരള യാത്ര നടത്തുമെന്ന് പെണ്‍കുട്ടികളുടെ അമ്മ. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുന്‍പ് ഡിവൈഎസ്പി സോജനും എസ്. ഐ ചാക്കോയ്ക്കുമെതിരെ നടപടി വേണമെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. നടപടി ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും പെണ്‍കുട്ടികളുടെ അമ്മ വ്യക്തമാക്കി.

കുറച്ചു ദിവസം കൂടി നോക്കും, നടപടിയെടുത്തില്ലെങ്കില്‍ നേരിട്ട് ജനങ്ങളിലേയ്ക്ക് ഇറങ്ങാനാണ് തീരുമാനം. സ്ത്രീകള്‍ക്ക് പ്രധാനം തലയിലെ മുടിയാണ്. അത് എടുത്തുകൊണ്ട് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങും. തന്റെ സങ്കടം ജനങ്ങള്‍ ഏറ്റെടുക്കുമെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.

തന്റെ മക്കളെ കുറിച്ച്‌ മോശമായി സംസാരിച്ച സോജനെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നും അവര്‍ പറഞ്ഞു. കേരള യാത്ര നടത്തി സര്‍ക്കാരിനെ പ്രതിഷേധം അറിയിക്കുമെന്നും പെണ്‍കുട്ടികളുടെ അമ്മ വ്യക്തമാക്കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഒളിഞ്ഞുനോട്ടം ചോദ്യം ചെയ്തതിന് പ്രതികാരം; തയ്യല്‍ കടയില്‍ കവര്‍ച്ച നടത്തി സാധനങ്ങള്‍ കത്തിച്ച യുവാക്കള്‍ അറസ്റ്റില്‍

കോഴിക്കോട് : ഒളിഞ്ഞുനോട്ടം ചോദ്യം ചെയ്തതിന് കോഴിക്കോട് തെരുവത്തു കടവിലെ തയ്യല്‍ കടയില്‍ കവര്‍ച്ച നടത്തി സാധനങ്ങള്‍ കത്തിച്ച കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. നിരവധി കേസുകളില്‍ പ്രതിയായ ഫായിസ്, റാഷിദ് എന്നിവരെയാണ് നാട്ടുകാരുടെ സഹായത്തോടെ അത്തോളി പൊലീസ് പിടികൂടിയത്. ഗുണ്ടാ ആക്‌ട് പ്രകാരം തുടര്‍ നടപടി സ്വീകരിക്കുന്ന കാര്യം പരിശോധിക്കുമെന്ന് വടകര റൂറല്‍ എസ്.പി അറിയിച്ചു. സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടുകള്‍ പകല്‍സമയം കണ്ടുവയ്ക്കും. വൈകുന്നേരങ്ങളില്‍ പരിസരത്ത് ഒളിച്ചിരുന്ന് സ്ത്രീകളോടും […]

You May Like

Subscribe US Now