വിരമിച്ച സൈനികനില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്ത സംഭവം ; 18 പൊലീസുകാര്‍ക്കെതിരെ അന്വേഷണം

User
0 0
Read Time:1 Minute, 46 Second

മുസാഫര്‍പൂര്‍: ബീഹാറില്‍ വിരമിച്ച സൈനികനില്‍ നിന്നും 50 ലക്ഷം രൂപയിലേറെ തട്ടിയെടുത്ത കേസില്‍ 18 പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി. റസൂല്‍പൂര്‍ സ്വദേശിയായ ഹരിദ്വാര്‍ പ്രസാദ് താക്കൂര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പൊലീസുകാര്‍ക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

മദ്യനിരോധനം നിലനില്‍ക്കുന്ന പ്രദേശത്ത് മദ്യവില്‍പ്പനയെക്കുറിച്ച്‌ വിവരം ലഭിച്ചെന്ന പേരില്‍ പൊലീസ് മുന്‍ സൈനികനായ ഹരിദ്വാര്‍ പ്രസാദിന്‍റെ വീട്ടിലും തെരച്ചിലിനെത്തി. വീട്ടില്‍ അതിക്രമിച്ച്‌ കയറി പരിശോധന നടത്തിയ പൊലീസുകാരോട് ഹരിദ്വാര്‍ സെര്‍ച്ച്‌ വാറണ്ട് ആവശ്യപ്പെട്ടു. ഇതോടെ പ്രകോപിതരായ പൊലീസുകാര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് മുന്‍ സൈനികന്‍ പറയുന്നു.

തന്നെ മര്‍ദ്ദിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച മകനെയും പൊലീസുകാര്‍ തല്ലിച്ചതച്ചു. ഭൂമി വില്‍പ്പനയിലൂടെ തനിക്ക് ലഭിച്ച 49 ലക്ഷം രൂപയും മൂന്ന് ലക്ഷത്തിലധികം വിലവരുന്ന സ്വര്‍ണാഭരണങ്ങളും പരിശോധനയ്ക്കിടെ പൊലീസുകാര്‍ കൈക്കലാക്കിയെന്നും ഹര്‍ജിയില്‍ ഹരിദ്വാര്‍ പ്രസാദ് താക്കൂര്‍ ആരോപിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വാരാന്ത്യ ലോക്ഡൗണ്‍; പുറത്തിറങ്ങിയാല്‍ പിടി വീഴും; സംസ്ഥാനത്ത് ഇന്നും നാളെയും കര്‍ശന നിയന്ത്രണങ്ങള്‍

തിരുവനന്തപുരം: സംസ്ഥാത്ത് ഇന്നും നാളയും സമ്ബൂര്‍ണ ലോക്ക്ഡൗണ്‍. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറക്കാം. പൊതുഗതാഗതം ഉണ്ടാകില്ല. ബാര്‍, ബിവറേജ് ഔട്ട് ലെറ്റുകളും അടഞ്ഞുകിടക്കും. അവശ്യ സര്‍വിസുകള്‍ക്ക് മാത്രമാണ് ഇളവുകള്‍ അനുവദിക്കുക. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് നിര്‍ദേശം. പഴം, പച്ചക്കറി, മീന്‍, മാംസം എന്നീ അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴു മുതല്‍ വൈകീട്ട് ഏഴു വരെ തുറക്കാം. ഓണ്‍ലൈന്‍ ഡെലിവറി മാത്രമായിരിക്കും ഹോട്ടലുകളില്‍ നിന്നും അനുവദിക്കുക. ട്രെയിന്‍, […]

You May Like

Subscribe US Now