വിവാഹം നടക്കുന്നില്ല, ഏകാന്തത മടുത്തു; വധുവിനെ വേണമെന്ന ആവശ്യവുമായി പൊലീസിനെ സമീപിച്ച്‌​​ യുവാവ്​

User
0 0
Read Time:2 Minute, 16 Second

ലഖ്​നോ: പൊതുസേവനത്തിന്‍റെ ഭാഗമായി കണക്കാക്കി തനിക്ക്​ വധുവിനെ കണ്ടെത്തി നല്‍കണമെന്ന ആവശ്യവുമായി പൊലീസിനെ സമീപിച്ച്‌​ 26കാരന്‍. ഉത്തര്‍പ്രദേശ്​ കൈരാനയിലെ അസിം മന്‍സൂരിയാണ്​ വ്യത്യസ്​ത ആവശ്യ​വുമായി പൊലീസിനെ സമീപിച്ചത്​.

രണ്ടടിയാണ്​ അസീമിന്‍റെ ഉയരം. ഓരോ തവണയും വീട്ടുകാര്‍ കൊണ്ടുവരുന്ന ആലോചനകള്‍ അസിമിന്‍റെ ​ഉയരത്തെ ചൊല്ലി മുടങ്ങും. ഇതോടെ ഒറ്റക്കുള്ള ജീവിതവും നിരന്തര അവഗണനകളും മടുത്തുവെന്ന്​ വ്യക്തമാക്കിയാണ്​ അസിം പൊലീസിനെ സമീപിച്ചത്​. പൊലീസ്​ പൊതുജന സേവനത്തിന്‍റെ ഭാഗമായി കണക്കാക്കി വധുവി​െന കണ്ടെത്തണമെന്നാണ്​ ആവശ്യം.

അഞ്ചുവര്‍ഷമായി വധുവിനെ കണ്ടെത്താന്‍ ശ്രമിക്കുകയാണ്​ അസിം. കുടുംബത്തില്‍ അഞ്ചുമക്കളില്‍ ഏറ്റവും ഇളയ മകനാണ്. സഹോദരനൊപ്പം കോസ്​മെറ്റിക്​ ഷോപ്പ്​ നടത്തുകയാണ്​ അസിം.

ഉയരത്തെ ചൊല്ലി സഹപാഠികളില്‍നിന്നും മറ്റും അവഹേളനങ്ങളും അപമാനങ്ങളും നേരിടേണ്ടിവന്നതോടെ അഞ്ചാംക്ലാസില്‍ പഠനം നിര്‍ത്തി. അസിമിന്​ 21 വയസ്​ തികഞ്ഞതോടെ വീട്ടുകാര്‍ വിവാ​ഹാലോചന. എന്നാല്‍ ഉയരത്തെ ചൊല്ലി ആലോചനകളെല്ലാം മുടങ്ങുകയായിരുന്നുവെന്ന്​ സഹോദരന്‍ പറഞ്ഞു.

ബുധനാഴ്ചയാണ്​ അസിം പൊലീസ്​ സ്​റ്റേഷനിലെത്തുന്നത്​. ‘ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക്​ എന്തു​െചയ്യാന്‍ കഴിയുമെന്ന്​ അറിയില്ല, എന്നാല്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കും’ -ശമ്​ലി കോട്​വാലി എസ്​.എച്ച്‌​.ഒ സത്​പാല്‍ സിങ്​ പറഞ്ഞു. ഇതേ ആവശ്യവുമായി നേരത്തേ​ മുന്‍ മുഖ്യമന്ത്രി അഖിലേഷ്​ യാദവിനെയും അസിം സമീപിച്ചിരുന്നു. എട്ടുമാസം മുമ്ബ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഇതേ ആവശ്യമുന്നയിച്ച്‌​ അസിം കത്തെഴുതിയിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഹരിപ്പാട് അമ്മയെപ്പോലെ; അവിടെ തന്നെ മല്‍സരിക്കും: രമേശ് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: ഹരിപ്പാട് തന്നെ മല്‍സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നേ​മ​ത്ത് മ​ത്സ​രി​ക്കാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് പ​ട്ടി​ക വ​ന്നു ക​ഴി​ഞ്ഞാ​ല്‍ ഒ​രു പ്ര​തി​ഷേ​ധ​വും ഉ​ണ്ടാ​കി​ല്ല. എ​ല്ലാ​വ​രു​ടെ​യും അ​ഭി​ന​ന്ദ​നം നേ​ടും. സി​പി​എം സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രേ​യു​ണ്ടാ​യ പ്ര​തി​ഷേ​ധം ഇ​വി​ടു​ണ്ടാ​കി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഹരിപ്പാട് അമ്മയെ പോലെയാണെന്നും താന്‍ ഹരിപ്പാട് തന്നെ മത്സരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കാലതാമസം ഉണ്ടായിട്ടില്ല. തര്‍ക്കങ്ങളുമില്ല. എല്‍ഡിഎഫില്‍ ഉണ്ടായ അത്രയും പ്രതിഷേധം കോണ്‍ഗ്രസില്‍ […]

You May Like

Subscribe US Now