വിവാഹത്തിന് സമ്മതം നല്‍കാത്തതിന് ക്രൂരത; പിതാവിനെ കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കി, മകളും കാമുകനും അറസ്റ്റില്‍

User
0 0
Read Time:2 Minute, 48 Second

ലക്‌നൗ:  ഉത്തര്‍പ്രദേശിലെ ബറേലിയില്‍ വിവാഹത്തിന് സമ്മതം നല്‍കാത്ത പിതാവിനെ മകളും കാമുകനും ചേര്‍ന്ന് കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി. 46കാരനായ ഹര്‍പാല്‍ സിങ്ങിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകള്‍ പ്രീതിയെയും ധര്‍മേന്ദ്ര യാദവിനെയും പൊലീസ് ബാദുനില്‍ നിന്ന് അറസ്റ്റ് ചെയ്തു. മൂന്നാം പ്രതി ഒളിവില്‍.

ബറേലിയിലെ സംഭല്‍ ഗ്രാമത്തില്‍ മരത്തില്‍ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു ഹര്‍പാലിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക നിഗമനത്തില്‍ ആത്മഹത്യ ആണെന്നായിരുന്നു അനുമാനം. എന്നാല്‍ പോസ്റ്റ്‌മോര്‍ടെത്തിലാണ് കൊലപാതകമാണെന്ന് മനസിലായത്.

ഹര്‍പാലിന്റെ ശരീരത്തില്‍ കണ്ട മര്‍ദനത്തിന്റെ പാടുകള്‍ ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കൂടുതല്‍ അന്വേഷണം തുടങ്ങിയത്. ജൂലൈ 19ന് കൃഷിയിടത്തില്‍ പോയ ഹര്‍പാല്‍ പിന്നീട് മടങ്ങിയെത്തിയില്ലെന്ന് ഭാര്യ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. പിറ്റേ ദിവസമാണ് ഹര്‍പാലിനെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ഹര്‍പാലിന്റെ മകളും കാമുകനും മറ്റൊരാളും ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. പിതാവ് മരിച്ച ദിവസം മകള്‍ കാമുകന്റെ ഫോണിലേക്ക് നിരന്തരം വിളിച്ചത് ശ്രദ്ധയില്‍ പെട്ടതോടെയാണ് പൊലീസിന് സംശയം തോന്നിയത്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു.

കര്‍ഷകനായ ഹര്‍പാല്‍ മകളെ വിവാഹതിന് സമ്മതിച്ചില്ലെന്ന് മാത്രമല്ല സ്വന്തമായുണ്ടായിരുന്ന ഭൂമി നല്‍കാനും വിസമ്മതിച്ചിരുന്നു. ഇതോടെയാണ് പിതാവിനെ കൊല്ലാന്‍ മകളും കാമുകനും തീരുമാനിച്ചത്. ഹര്‍പാലിനെ മദ്യം നല്‍കി മയക്കിയ ശേഷം ബോധം പോകുന്നത് വരെ പ്രീതിയും കാമുകനും ഇരുമ്ബ് വടി ഉപയോഗിച്ച്‌ മര്‍ദിക്കുകയായിരുന്നു. പ്രതികള്‍ക്കെതിരെ കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പെന്‍ഷന്‍: പുതിയ സ്‌കീം ഒരു മാസത്തിനുള്ളില്‍ തയ്യാറാക്കുമെന്ന് കെഎസ്‌ആര്‍ടിസി സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി : ഒരു മാസത്തിനുള്ളില്‍ ജീവനക്കാരുടെ പെന്‍ഷന്‍ കണക്കാക്കുന്നതിനായി പുതിയ സ്‌കീം തയ്യാറാക്കുമെന്ന് സുപ്രീം കോടതിയെ അറിയിച്ച്‌ കെഎസ്‌ആര്‍ടിസി. സ്ഥിരപ്പെടുന്നതിന് മുമ്ബ് ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്ന അര്‍ഹതപ്പെട്ട കാലഘട്ടം കൂടി പെന്‍ഷന്‍ തിട്ടപ്പെടുത്താന്‍ പരിഗണിക്കുമെന്നും കോര്‍പറേഷന്‍ കോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി വകുപ്പ് തല ചര്‍ച്ച ആരംഭിച്ചതായും കെഎസ്‌ആര്‍ടിസിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയും, അഭിഭാഷകന്‍ ദീപക് പ്രകാശും പറഞ്ഞു. സര്‍ക്കാരില്‍ നിന്ന് സാമ്ബത്തിക […]

You May Like

Subscribe US Now