വിവാഹവാഗ്​ദാനം നല്‍കി എട്ടാംക്ലാസുകാരിയെ 20കാരന്‍ സ്​കൂളില്‍വെച്ച്‌​ ബലാത്സംഗം ചെയ്​തു

User
0 0
Read Time:2 Minute, 23 Second

രാജ്​കോട്ട്​: ഗുജറാത്തില്‍ വിവാഹ വാഗ്​ദാനം നല്‍കി 20കാരന്‍ എട്ടാംക്ലാസുകാരിയെ സ്​കൂളില്‍വെച്ച്‌​ ബലാത്സംഗം ചെയ്​തതായി പരാതി. ഗുജറാത്തിലെ രാജ്​കോട്ട്​ ജില്ലയിലാണ്​ സംഭവം.

മാര്‍ച്ചിലാണ്​ കേസിന്​ ആസ്​പദമായ സംഭവം. 15കാരിയുടെ മാതാവ്​ പൊലീസ്​ പരാതിയുമായി എത്തിയതോടെയാണ്​ സംഭവം പുറത്തറിയുന്നത്​.

നേപ്പാള്‍ സ്വദേശികളാണ്​​ പെണ്‍കുട്ടിയുടെ കുടുംബം. വര്‍ഷങ്ങളായി ഗുജറാത്തിലെ രാജ്​കോട്ടിലാണ്​ താമസം. സൂറത്ത്​ സ്വദേശിയാണ്​ പ്രതി. സ്​കൂള്‍ സെക്യൂരിറ്റി ഗാര്‍ഡി​െന്‍റ അടുത്ത ബന്ധുവാണ്​ ഇയാള്‍. മാസങ്ങള്‍ക്ക്​ മുമ്ബ്​ സെക്യൂരിറ്റി ജീവനക്കാരനൊപ്പം താമസിക്കാന്‍ 20കാര​ന്‍ എത്തിയതോടെയാണ്​ പെണ്‍കുട്ടിയുമായി പരിചയത്തിലാകുന്നത്​.

തുടര്‍ന്ന്​, പെണ്‍കുട്ടിക്ക്​ വിവാഹ വാഗ്​ദാനം നല്‍കുകയും സ്​കൂള്‍ ബാത്ത്​റൂമില്‍വെച്ച്‌​ ബലാത്സംഗം ചെയ്യുകയുമായിരുന്നു. പിന്നീട്​ യുവാവ്​ സൂറത്തിലേക്ക്​ തിരിച്ചുപോയി. ജൂണ്‍ 12ന്​ പെണ്‍കുട്ടി ഇയാളെ അന്വേഷിച്ച്‌​ സൂറത്തിലെത്തി പ്രതിയുമായി കണ്ടുമുട്ടിയിരുന്നു. എന്നാല്‍ വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്ന്​ പെണ്‍കുട്ടിയെ ഇയാള്‍ അറിയിക്കുകയായിരുന്നു.

ഇതി​നിടെ പെണ്‍കുട്ടിയെ തിരക്കി മാതാപിതാക്കളും സൂറത്തിലെത്തി. ശേഷം പെണ്‍കുട്ടിയുമായി കുടുംബം രാജ്​കോട്ടിലേക്ക്​ മടങ്ങി. ഇതോടെ പെണ്‍കുട്ടി കുടുംബത്തെ വിവരങ്ങള്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന്​ പെണ്‍കുട്ടിയുടെ മാതാവ്​ പൊലീസ്​ സ്​റ്റേഷനില്‍ പരാതി നല്‍കി. കേസ്​ അന്വേഷണം മഹിള പൊലീസ്​ സ്​റ്റേഷന് കൈമാറുകയും ചെയ്​തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സല്യൂട്ട് വിവാദം: തന്‍റെ നിലപാടുകള്‍ ചില സംഘടനകള്‍ വളച്ചൊടിച്ചുവെന്ന് തൃശൂര്‍ മേയര്‍

തൃശൂര്‍: സല്യൂട്ട് ചോദിച്ച്‌ വാങ്ങാന്‍ വേണ്ടിയല്ല ഡി.ജി.പിക്ക് കത്തയച്ചതെന്നും തന്‍റെ നിലപാടുകള്‍ ചില സംഘടനകള്‍ വളച്ചൊടിച്ചുവെന്നും തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ്. ഒറ്റത്തിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമം വിലപ്പോവില്ല. പൊലീസില്‍ നിന്ന് ഔദ്യോഗിക മറുപടി ലഭിച്ചില്ലെന്നും മേയര്‍ എം.കെ. വര്‍ഗീസ് മാധ്യമങ്ങളോട് പറഞ്ഞു. ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ ബഹുമാനിക്കുന്നില്ലെന്നും സല്യൂട്ട് നല്‍കുന്നില്ലെന്നും ചൂണ്ടിക്കാട്ടി തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ്​ ഡി.ജി.പിക്കാണ് കത്ത് നല്‍കിയത്. ഔദ്യോഗിക വാഹനം കടന്നു പോകുമ്ബോള്‍ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ […]

You May Like

Subscribe US Now