വിവാഹേതര ബന്ധം കണ്ടുപിടിച്ച ഭര്‍ത്താവിനെ കൊലപ്പെടുത്തി; ഭാര്യയും സുഹൃത്തുക്കളും അറസ്റ്റില്‍

User
0 0
Read Time:3 Minute, 49 Second

ഇന്‍ഡോര്‍: വിവാഹേതര ബന്ധത്തെക്കുറിച്ച്‌ മനസിലാക്കിയ ഭര്‍ത്താവിനെ കാമുകന്‍റെയും സുഹൃത്തിന്‍റെയും സഹായത്തോടെ കൊലപ്പെടുത്തി യുവതി. ഇന്‍ഡോര്‍ ബെത്മ സ്വദേശി ഭരത് ഗെഹ്ലോട്ട് (45) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ ഭാര്യ സാവിത്രി ഗെഹ്ലോട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം ഇയാളെ കാണാനില്ലെന്ന് കാട്ടി സാവിത്രി തന്നെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഭരതിനെ കാണാനില്ലെന്ന പരാതിയുമായി സാവിത്രി പൊലീസ് സ്റ്റേഷനിലെത്തിയത്. മാര്‍ച്ച്‌ ഒന്ന് മുതല്‍ ഭര്‍ത്താവിനെ കാണുന്നില്ല എന്ന് കാട്ടി ബെത്മ സ്റ്റേഷനിലാണ് പരാതി നല്‍കിയത്. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഉദ്യോഗസ്ഥര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് യുവതി നല്‍കിയ മറുപടിയില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നു. പറഞ്ഞത് ഇവര്‍ പലതവണ മാറ്റിപ്പറയാനും തുടങ്ങിയതോടെയാണ് സംശയം സാവിത്രിയിലേക്ക് തന്നെ നീങ്ങിയത്. –

ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാനാകാതെ ഇവര്‍ കുഴങ്ങി. മാര്‍ച്ച്‌ ഒന്നിന് മൂന്ന് പേര്‍ എത്തിയിരുന്നുവെന്നും ഇവര്‍ ഭര്‍ത്താവിനെയും കൂട്ടിപ്പോയി എന്നുമാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ സംശയം തോന്നിയ പൊലീസുകാര്‍ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. സുഹൃത്തുക്കളുടെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയതായി ഇവര്‍ കുറ്റസമ്മതം നടത്തി.

യുവതിയുടെ മൊഴി അനുസരിച്ച്‌ വാടകക്കാരനായ രോഹിത് ചൗഹാന്‍ എന്നയാളുമായി ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നു. ഇത് മനസിലാക്കിയ ഭര്‍ത്താവ് ഭരത്, ഇവരെ ക്രൂരമായി മര്‍ദ്ദിക്കുകയും രോഹിതിനെ വീട്ടില്‍ നിന്നും പുറത്താക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഭര്‍ത്താവിന്‍റെ ദേഷ്യം കണ്ട ഇവര്‍ മാര്‍ച്ച്‌ പത്തിനകം രോഹിത് വീട് വിട്ടു പോകുമെന്നറിയിച്ചു. ഇതിനു ശേഷമാണ് ഭര്‍ത്താവിനെ ഇല്ലാതാക്കാനുള്ള തന്ത്രം ആവിഷ്കരിച്ചത്.

മാര്‍ച്ച്‌ ഒന്നാം തീയതി ഭരതിന് ഭക്ഷണത്തില്‍ മയക്കുമരുന്നുകള്‍ കലര്‍ത്തി കൊടുക്കുകയാണ് ചെയ്തത്. ഇയാള്‍ ഛര്‍ദ്ധിക്കാന്‍ തുടങ്ങിയതോടെ കാമുകനായ രോഹിത് ഇയാളുടെ സുഹൃത്ത് അര്‍ജുന്‍ എന്നിവരുടെ സഹായം തേടി. അവശനായ ഭരതിനെയും കൂട്ടി സമീപത്തെ വനപ്രദേശത്തെത്തിയ ഇവര്‍ അയാളെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാറക്കെട്ടില്‍ നിന്നും താഴേക്ക് തള്ളുകയായിരുന്നു. കൃത്യത്തില്‍ പങ്കാളികളായ എല്ലാവരും അറസ്റ്റിലായിട്ടുണ്ടെന്നാണ് പൊലീസ് അറിയിച്ചത്. സംഭവത്തില്‍ അന്വേഷണവും പുരോഗമിക്കുന്നുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വിനോദിനിയെ അറിയില്ല; ഫോണ്‍ നല്‍കിയത് സ്വപ്‌നയ്‌ക്കെന്ന്‌ സന്തോഷ് ഈപ്പന്‍

തിരുവനന്തപുരം : വിനോദിനിയെ അറിയില്ലെന്ന് സന്തോഷ് ഈപ്പന്‍. സ്വപ്ന സുരേഷിനാണ് ഫോണ്‍ നല്‍കിയതെന്നും സന്തോഷ് ഈപ്പന്‍ പ്രതികരിച്ചു. സ്വപ്ന ആര്‍ക്ക് നല്‍കിയെന്ന് അറിയില്ല. കോടിയേരി ബാലകൃഷ്ണനെ നേരിട്ട് കണ്ടിട്ടില്ലെന്നും സന്തോഷ് ഈപ്പന്‍ പറഞ്ഞു. ‘വിനോദിനിയെ അറിയില്ല. അറിയാത്ത ആള്‍ക്ക് എങ്ങനെയാണ് ഫോണ്‍ നല്‍കുക? 1.13 ലക്ഷത്തിന്റെ വിലകൂടിയ ഐഫോണ്‍ അല്‍സാബിക്കാണ് നല്‍കിത്. ഫോണ്‍ അല്‍സാബിക്ക് നല്‍കുമെന്ന് സ്വപ്ന പറഞ്ഞിരുന്നു. അല്‍സാബി തന്നോട് നേരിട്ട് നന്ദി പറഞ്ഞു.’- സന്തോഷ് ഈപ്പന്‍ പറഞ്ഞു. […]

You May Like

Subscribe US Now