വി കെ ശശികലയുടെ പേര് വോടര്‍ പട്ടികയില്‍നിന്നു നീക്കിയതായി പരാതി; തന്നെ അറിയിക്കാതെയാണു പേരു നീക്കിയതെന്നും ഇത് അനീതിയാണെന്നും ജയലളിതയുടെ തോഴി

User
0 0
Read Time:1 Minute, 32 Second

ചെന്നൈ:  മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി കെ ശശികലയുടെ പേര് തമിഴ് നാട്ടിലെ വോടര്‍ പട്ടികയില്‍ നിന്നു നീക്കിയതായി പരാതി. തന്നെ അറിയിക്കാതെയാണു പേരു നീക്കിയതെന്നും ഇത് അനീതിയാണെന്നും ശശികല ആരോപിച്ചു.

അതേസമയം ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ശശികലയുടെ അഭിഭാഷകന്‍ അറിയിച്ചു. സര്‍കാരുമായി ബന്ധപ്പെട്ടുള്ള മറ്റു വിഷയങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലേക്ക് വിവരം അയയ്ക്കുമായിരുന്നുവെന്നും ഇതെന്തുകൊണ്ട് അറിയിച്ചില്ലെന്നുമാണ് അഭിഭാഷകന്റെ ചോദ്യം. എന്നാല്‍ വിഷയത്തില്‍ ഗൂഢാലോചനയില്ലെന്ന് തെരഞ്ഞെടുപ്പ് കമിഷന്‍ അറിയിച്ചു. പേര് ഉണ്ടോയെന്നു പരിശോധിക്കേണ്ടത് അവരുടെ കടമയായിരുന്നുവെന്നും കമിഷന്‍ ദേശീയമാധ്യമത്തോട് പ്രതികരിച്ചു. ചെന്നൈയിലെ തൗസന്‍ഡ് ലൈറ്റ്‌സ് മണ്ഡലത്തിലെ പട്ടികയില്‍ ശശികലയുടെ പേരുണ്ടായിരുന്നതായി അഭിഭാഷകന്‍ എന്‍ രാജ സെന്തൂര്‍ പാണ്ഡ്യന്‍ വ്യക്തമാക്കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മമ്മൂട്ടി വോട്ട്‌ രേഖപ്പെടുത്തി; ആരാധകരോട്‌ ചൂടായി ബിജെപി പ്രവര്‍ത്തകര്‍

കൊച്ചി > നിയമസഭാ തെരഞ്ഞെടുപ്പില് മമ്മൂട്ടി വോട്ട് രേഖപ്പെടുത്തി. പൊന്നുരുന്നി സികെഎസ് സ്കൂളിലാണ് ഭാര്യ സുല്ഫത്തിനൊപ്പം മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയത്. അതേസമയം മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയ ദൃശ്യങ്ങള്‍ പക൪ത്തുന്നതിനെതിരെ ബിജെപി പ്രതിഷേധിച്ചു. തൃക്കാക്കരയിലെ ബിജെപി സ്ഥാനാര്‍ത്ഥി എസ് സജിയുടെ ഭാര്യയാണ് ദൃശ്യങ്ങള്‍ പകര്ത്തുന്നതിനെ ചോദ്യം ചെയ്തത്. ഇതോടെ ബൂത്തിന് പുറത്ത് വാക്കേറ്റമുണ്ടായി. മമ്മൂട്ടിയെ കണ്ടപ്പോള് മാധ്യമങ്ങളും ആരാധകരും വളഞ്ഞു. നടനൊപ്പം ഫോട്ടോയെടുക്കാനും വീഡിയോ എടുക്കാനും ആരാധകര് തിടുക്കം കൂട്ടി. ആ […]

Subscribe US Now