വീടുകള്‍ പൊളിച്ച്‌ നീക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നീക്കം ഹൈക്കോടതി തടഞ്ഞു

User
0 0
Read Time:1 Minute, 56 Second

കൊച്ചി: ലക്ഷദ്വീപിലെ വീടുകള്‍ പൊളിച്ച്‌ നീക്കുന്ന ദ്വീപ് ഭരണകൂടത്തിന്‍്റെ നടപടി ഹൈക്കോടതി തടഞ്ഞു. കടലിനോട് 20 മീറ്റര്‍ ദുരപരിധിയുള്ള കെട്ടിടങ്ങള്‍ പൊളിക്കണമെന്ന ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറുടെയ ഉത്തരവ് കോടതി സ്റ്റേ ചെയ്തു.

കവരത്തി സ്വദേശികളായ ഉബൈദുള്ള, ഖാലിദ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് രാജാവിജയരാഘവന്‍്റെ ഉത്തരവ്. ഹര്‍ജിയില്‍ രണ്ടാഴ്ചയ്ക്കകം ലക്ഷദ്വീപ് ഭരണകൂടം വിശദീകരണം നല്‍കണമെന്നും കോടതി.

ചട്ടലലംഘനം ആരോപിച്ച്‌ നോട്ടീസ് നല്‍കാന്‍ ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫിസര്‍ക്ക് അധികാരമില്ലന്ന് ഹൈക്കോടതി വ്യക്തമാക്കി. കാരണം കാണിക്കല്‍ നോട്ടിസിന് ഹര്‍ജിക്കാര്‍ക്ക് മറുപടി നല്‍കാമെന്നും ഹര്‍ജിക്കാരെ കോടതിയുടെ അനുതിയില്ലാതെ ഒഴിപ്പിക്കാനാവില്ലന്നും കോടതി വ്യക്തമാക്കി.

കടല്‍ തീരത്തിന് 20 മീറ്ററിനുള്ളില്‍ നില്‍ക്കുന്ന വീടുകളും ശുചിമുറികളും പൊളിച്ചു നീക്കാനാണ് ദ്വീപ് ഭരണകൂടം നിര്‍ദേശിച്ചത്. ഇത്തരത്തിലുള്ള നിര്‍മാണങ്ങള്‍ അനധികൃതമാണെന്നും ദ്വീപ് ഭരണകൂടം പറയുന്നു.

കവരത്തിയില്‍ 102 വീടുകള്‍ക്കാണ് ഇത് സംബന്ധിച്ച്‌ നോട്ടീസ് നല്‍കിയിട്ടുള്ളത്. 30-ാം തിയതിക്കുള്ളില്‍ നോട്ടീസിന് മറുപടി നല്‍കണം. അല്ലാത്ത പക്ഷം പൊളിച്ചു നീക്കുമെന്നായിരുന്നു മുന്നറിയിപ്പ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സംസ്ഥാന സര്‍ക്കാരുമായി ഒപ്പിട്ട പല കരാറുകളില്‍ നിന്നും പിന്മാറിയതായി അറിയിച്ച്‌ കിറ്റക്‌സ്

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരുമായി ഒപ്പിട്ട പല കരാറുകളില്‍നിന്നും പിന്മാറിയതായി അറിയിച്ച്‌ കിറ്റക്‌സ്. 3,500 കോടിയുടെ നിക്ഷേപ പദ്ധതികളില്‍നിന്നാണ് കമ്ബനി പിന്മാറുന്നത്. ആഗോള നിക്ഷേപക സംഗമത്തില്‍ സര്‍ക്കാരുമായി ഒപ്പുവച്ച കരാറുകള്‍ ഉപേക്ഷിക്കുകയാണെന്ന് വ്യക്തമാക്കി . കിറ്റക്‌സ് യൂനിറ്റുകളില്‍ തുടര്‍ച്ചയായി നടത്തുന്ന അനാവശ്യ പരിശോധന നടത്തുന്നുവെന്ന് ആരോപിച്ചാണ് പിന്മാറ്റം . ഇന്നു രാവിലെയും ഒരു സംഘം കമ്ബനിയില്‍ പരിശോധന നടത്തിയിരുന്നു.

You May Like

Subscribe US Now