വീട്ടിലുമില്ല, മൊബൈല്‍ ഫോണും സ്വിച്ച്‌ ഓഫ്; വിദേശത്ത് നിന്നെത്തിയ 109 പേരെ ഇനിയും കണ്ടെത്താനായില്ല

User
0 0
Read Time:2 Minute, 30 Second

ഒമിക്രോണ്‍ ഭീതിയുടെ സാഹചര്യത്തില്‍ മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ അടുത്തിടെ മടങ്ങിയെത്തിയ 109 വിദേശികളെ ഇനിയും കണ്ടെത്താനായില്ല.

ഇവരുടെ മൊബൈല്‍ ഫോണുകള്‍ ഓഫ് ചെയ്തുവെച്ചിരിക്കുകയാണെന്ന് കല്യാണ്‍ ഡോംബിവാലി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ മേധാവി വിജയ് സൂര്യവന്‍ഷി അറിയിച്ചു. ഇവര്‍ അവസാനം നല്‍കിയ വിലാസങ്ങളില്‍ ചെന്നന്വേഷിച്ചപ്പോള്‍ പല വീടുകളും പൂട്ടിയിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിദേശരാജ്യങ്ങളില്‍ നിന്ന് 295 പേരായിരുന്നു എത്തിയിരുന്നത്. ഇതിലെ 109 പേരാണ് അധികൃതരുടെ കണ്ണുവെട്ടിച്ച്‌ ഒളിവില്‍ താമസിക്കുന്നത്.

ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഏഴുദിവസത്തെ ഹോം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. എട്ടാം ദിവസം കൊവിഡ് ടെസ്റ്റ് നടത്തും. പരിശോധന ഫലം നെഗറ്റീവാണെങ്കിലും ഏഴുദിവസം കൂടി ക്വാറന്റൈനില്‍ കഴിയേണ്ടി വരുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് അതത് ഹൗസിങ് സൊസൈറ്റി അംഗങ്ങളാണ് ഉറപ്പുവരുത്തേണ്ടത്. വിവാഹം പോലെ ആളുകള്‍ കൂടുന്ന ചടങ്ങുകളിലും നിയന്ത്രണമേര്‍പ്പെടുത്തും.

മഹാരാഷ്ട്രയില്‍ 10 ഒമിക്രോണ്‍ കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നവംബര്‍ 25 ന് ദക്ഷിണാഫ്രിക്കയില്‍ നിന്ന് മുംബൈയിലെത്തിയ 37 കാരനാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് മുംബൈയിലെത്തിയ രണ്ടുപേര്‍ക്കു കൂടി രോഗം കണ്ടെത്തിയത്.ഇതോട് കൂടി വിമാനത്താവളങ്ങളിലെത്തുന്നവരെ കര്‍ശനമായി നിരീക്ഷിച്ചുവരികയാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഡോക്ടര്‍മാരുടെ നില്‍പ്പ് സമരം നാളെ മുതല്‍ ; എമര്‍ജന്‍സിഡ്യൂട്ടിക്ക് പി.ജി ഡോക്ടര്‍മാരില്ല

തിരുവനന്തപുരം: ആവശ്യങ്ങളില്‍ തീരുമാനം നീളുന്നതില്‍ പ്രതിഷേധിച്ച്‌ ഡോക്ടര്‍മാരടക്കം സംഘടനകള്‍ സമരം കടുപ്പിക്കുന്നതോടെ ആരോഗ്യവകുപ്പില്‍ സമരപരമ്ബര. ശമ്ബളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച്‌ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നാളെ മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നില്‍പ്പ് സമരം തുടങ്ങും. കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിലാണ് ഡോക്ടര്‍മാര്‍ സമരം കടുപ്പിക്കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതലുള്ള ആരോഗ്യകേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുക്കും. നീറ്റ് – പി.ജി പ്രവേശനം നീളുന്നതില്‍ പ്രതിഷേധിച്ച്‌ പി.ജി ഡോക്ടര്‍മാരും നാളെ മുതല്‍ സമരം ശക്തമാക്കുകയാണ്. എമര്‍ജന്‍സി […]

You May Like

Subscribe US Now