വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമം; 45കാരന്റെ ജനനേന്ദ്രിയം അരിവാള്‍ കൊണ്ട് വെട്ടിമാറ്റി യുവതി

User
0 0
Read Time:3 Minute, 26 Second

ഭോപ്പാല്‍: വീട്ടില്‍ അതിക്രമിച്ച്‌ കയറി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം യുവതി വെട്ടിമാറ്റി. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലെ ഉമരിഹാ സ്വദേശിനിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ച 45 കാരന്റെ ജനനേന്ദ്രിയം അരിവാള്‍ കൊണ്ട് വെട്ടിമാറ്റിയത്. സംഭവത്തിന് ശേഷം അര്‍ധരാത്രിയോടെ സ്ത്രീ തന്നെയാണ് പൊലീസ് ഔട്ട്പോസ്റ്റിലെത്തി വിവരം പറഞ്ഞത്. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റയാളെ പൊലീസ് സഞ്ജയ് ഗാന്ധി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ഇയാള്‍ക്കെതിരേയും ആക്രമിച്ചതിന് സ്ത്രീക്കെതിരെയും കേസെടുത്തതായി പൊലീസ് പറഞ്ഞു.

വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഭര്‍ത്താവ് സ്ഥലത്തില്ലാത്തതിനാല്‍ സ്ത്രീയും 13 വയസ്സുള്ള മകനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഇത് മനസിലാക്കിയ പ്രതി രാത്രിയില്‍ ഇവരുടെ വീട്ടില്‍ അതിക്രമിച്ച്‌ കടക്കുകയായിരുന്നു. 45 കാരനെ കണ്ട് കള്ളനാണെന്ന് ഭയന്ന മകന്‍ ഇതോടെ വീടിന് പുറത്തേക്കോടി. ഇതിനുപിന്നാലെയാണ് പ്രതി സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സ്ത്രീയെ മര്‍ദിച്ച ശേഷം ലൈംഗികാതിക്രമത്തിന് ശ്രമിച്ചെങ്കിലും സ്ത്രീ ചെറുത്തുനിന്നു. ഏകദേശം 20 മിനിറ്റോളം ഇരുവരും തമ്മില്‍ മല്‍പ്പിടുത്തമുണ്ടായി. ഇതിനിടെയാണ് കട്ടിലിനടിയിലുണ്ടായിരുന്ന അരിവാള്‍ കൊണ്ട് സ്ത്രീ 45 കാരന്റെ ജനനേന്ദ്രിയം വെട്ടിമാറ്റിയത്. അര്‍ധരാത്രി 1.30 ഓടെ സ്ത്രീ തന്നെയാണ് പൊപോലീസ് ഔട്ട് പോസ്റ്റിലെത്തി വിവരം പറഞ്ഞത്. തുടര്‍ന്ന് പൊലീസ് ഇവരുടെ വീട്ടിലെത്തി 45കാരനെ സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അവിടെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം തുടര്‍ ചികിത്സയ്ക്കായി ഇയാളെ സഞ്ജയ് ഗാന്ധി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി

ലൈംഗികമായി പീഡിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ കടന്നുപിടിക്കുക, വീട്ടില്‍ അതിക്രമിച്ചു കയറുക, അപമര്യാദയായി പെരുമാറുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് 45കാരനെതിരെ പൊലീസ് കേസെടുത്തത്. 45കാരന്റെ പരാതിയില്‍ മനപ്പൂര്‍വം മുറിവേല്‍പ്പിച്ചു എന്ന കുറ്റം ചുമത്തിയാണ് യുവതിക്കെതിരെ കേസെടുത്തിട്ടുള്ളത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഭാര്യയുടെ വിവരങ്ങള്‍ ഇല്ല; കൊണ്ടോട്ടിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പത്രിക മാറ്റിവെച്ചു

മലപ്പുറം: സൂക്ഷ്മ പരിശോധനയ്ക്കിടെ കൊണ്ടോട്ടിയിലെ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ.ടി സുലൈമാന്‍ ഹാജിയുടെ പത്രികമാറ്റിവെച്ചു. ഭാര്യയുടെ വിവരങ്ങള്‍ നല്‍കേണ്ടിടത്ത് ബാധകമല്ലെന്നു രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി. ജീവിത പങ്കാളിയുടെ പേരോ മറ്റുവിവരങ്ങളോ നാമനിര്‍ദേശ പത്രികയില്‍ നല്‍കിയിട്ടില്ല. ഇതിനിടെ സുലൈമാന്‍ ഹാജിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന ആരോപണവുമായി മുസ് ലിം ലീഗ് പ്രാദേശിക നേതൃത്വം പരാതി നല്‍കിയിട്ടുണ്ട്. ഒരു ഭാര്യ വിദേശത്താണ്. ദുബൈയില്‍ വച്ചായിരുന്നു വിവാഹം. ഹിറാ മുഹമ്മദ് സഫ്ദര്‍ എന്ന റാവല്‍പിണ്ടി സ്വദേശിയാണ് […]

Subscribe US Now