വീണ്ടും റെക്കോഡ്​ ഭേദിച്ച്‌​ രാജ്യത്ത്​ കോവിഡ്​ കുതിപ്പ്​; ചൊവ്വാഴ്ച 1.15 ലക്ഷം രോഗികള്‍

User
0 0
Read Time:1 Minute, 47 Second

ന്യൂഡല്‍ഹി: അടുത്ത നാലാഴ്​ച അതിനിര്‍ണായകമാണെന്ന കേന്ദ്ര മുന്നറിയിപ്പ്​ സാധൂകരിച്ച്‌​ വീണ്ടും റെക്കോഡിട്ട്​ കോവിഡ്​ കണക്കുകള്‍. ചൊവ്വാഴ്ച 1.15 ലക്ഷം പേരിലാണ്​ പുതുതായി ​വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. കഴിഞ്ഞ വര്‍ഷം തീവ്ര വ്യാപന സമയത്തു പോലും സംഭവിക്കാത്ത റെക്കോഡാണ്​ ഏറ്റവും പുതിയ കണക്കുകളില്‍ രാജ്യം തൊട്ടത്​. ഞായറാഴ്​ച​ രാജ്യത്ത്​ 1.03 ലക്ഷം പുതിയ വൈറസ്​ ബാധിതരുണ്ടായിരുന്നു.

​മൊത്തം വൈറസ്​ ബാധിതരൂടെ എണ്ണം ഇതോടെ എട്ടു ലക്ഷം കടന്നു. രണ്ടു ദിവസം മുമ്ബ്​ ഏഴു ലക്ഷത്തിലെത്തിയതാണ്​​ അതിവേഗം കുതിക്കുന്നത്​. 630 പേരാണ്​ ചൊവ്വാഴ്ച മരണത്തിന്​ കീഴടങ്ങിയത്​. ഇതും കഴിഞ്ഞ നവംബര്‍ അഞ്ചിനു ശേഷം ഏറ്റവും ഉയര്‍ന്ന കണക്കാണ്​.

രോഗബാധ കുറഞ്ഞ്​​ മൊത്തം ​കോവിഡ്​ രോഗികള്‍ രണ്ടു ലക്ഷമായി ചുരുങ്ങിയിടത്തുനിന്നാണ്​ 24 ദിവസത്തിനിടെ എട്ടു ലക്ഷത്തിലെത്തുന്നത്​. മഹാരാഷ്​ട്രയാണ്​ ഇപ്പോഴും കണക്കുകളില്‍ ഒന്നാമത്​- 55,469 പേര്‍. ഞായറാഴ്ച 57,000ലെത്തിയതിനു ശേഷം ഏറ്റവും ഉയര്‍ന്ന കണക്ക്​. പ്രതിദിന രോഗ ബാധയില്‍ ഏറ്റവും വലിയ വര്‍ധന ഛത്തീസ്​ഗഢിലാണ്​. കര്‍ണാടക, ഉത്തര്‍ പ്രദേശ്​, ഡല്‍ഹി, പഞ്ചാബ്​ തുടങ്ങിയ സംസ്​ഥാനങ്ങളും പിറകിലുണ്ട്​.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

തെരഞ്ഞെടുപ്പിനിടയിലെ സംഘര്‍ഷം: മുസ്ലിംലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു, സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍; കൂത്തുപറമ്ബ് മണ്ഡലത്തില്‍ ഹര്‍ത്താല്‍

കൂത്തുപറമ്ബ് : കണ്ണൂരിലെ പാനൂരില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള സംഘര്‍ഷത്തില്‍ പുല്ലൂക്കര പാറാല്‍ മന്‍സൂര്‍(22) ആണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് ലീഗ്- സിപിഎം സംഘര്‍ഷം നിലനിന്നിരുന്നു. കൊല്ലപ്പെട്ട മന്‍സൂറിന്റെ സഹോദരന്‍ മുഹ്സിനും സാരമായ പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയിലാണ് ഇരുവര്‍ക്കും നേരെ അക്രമണമുണ്ടായത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് അക്രമത്തില്‍ കലാശിച്ചത്. 149-150 എന്നീ രണ്ടു ബൂത്തുകള്‍ക്കിടയിലായിരുന്നു പ്രശ്നം. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സംഘര്‍ഷം രൂക്ഷമായി.149-ാം നമ്ബര്‍ ബൂത്തിലേക്ക് ഓപ്പണ്‍ വോട്ട് ചെയ്യുന്നതിനായി […]

You May Like

Subscribe US Now