വീര്‍ഭദ്ര സിങിന്റെ മരണത്തില്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയും അനുശോചിച്ചു

User
0 0
Read Time:3 Minute, 8 Second

ഷിംല: മുന്‍ ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിന്റെ മരണത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചിച്ചു. ഇന്ന് പുലര്‍ച്ചെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജില്‍വച്ചാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുകൂടിയായ വീര്‍ഭദ്രസിങ് അന്തരിച്ചത്.

സമ്ബന്നമായ രാഷ്ട്രീയ, ഭരണനൈപുണ്യവും അനുഭവപരിചയവുമുള്ള നേതാവായിരുന്നു വീര്‍ഭദ്രസിങ്ങനെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഹിമാചല്‍ പ്രദേശിലെ ജനങ്ങളെ സേവിക്കുന്നതില്‍ അദ്ദേഹം പ്രധാപങ്കുവഹിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തെയും അനുയായികളെയും പ്രധാനമന്ത്രി അനുശോചനം അറിയിച്ചു.

മുഖ്യമന്ത്രിയെന്ന നിലയിലും പാര്‍ലമെന്റ് അംഗം എന്ന നിലയിലും ആറ് ദശകങ്ങള്‍ നീണ്ടുനിന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയഅനുഭവപരിചയത്തെക്കുറിച്ച്‌ രാഷ്ട്രപതി തന്റെ അനുശോചന സന്ദേശത്തില്‍ ഓര്‍ത്തെടുത്തു. അദ്ദേഹം ഹിമാചല്‍ പ്രദേശിലെ ജനങ്ങളോട് പ്രതിബന്ധത പുലര്‍ത്തിയെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂറും വീര്‍ഭദ്ര സിങ്ങിന്റെ മരണത്തില്‍ ദുഃഖം പ്രകടിപ്പിച്ചു. അദ്ദേഹം ഹിമാചലിലെ ജനങ്ങള്‍ക്കുവേണ്ടി ചെയ്ത കാര്യങ്ങള്‍ ആരും മറക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈ ആറാം തിയ്യതിയാണ് അദ്ദേഹത്തെ ഹൃദയാഘാതം മൂലം ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. 87 വയസ്സുള്ളള സിങ്ങ് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്വസിച്ചിരുന്നത്. മൃതദേഹം ഷിംലയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിച്ചിട്ടുണ്ട്.

ഏപ്രില്‍ 13ന് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് മൊഹാലിയിലെ മാക്‌സ് ആശുപത്രിയിലേക്ക് മാറ്റി. ഏപ്രില്‍ 23ന് ഷിംലയിലേക്ക് പോന്നു. ശ്വാസതടസ്സം നേരിട്ടതോടെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ജൂണ്‍ 11ന് വീണ്ടും കൊവിഡ് ബാധിച്ചെങ്കിലും താമസിയാതെ നെഗറ്റീവായി. വീരഭദ്രസിങ് ഒമ്ബത് തവണ എംഎല്‍എയായിട്ടുണ്ട്, അഞ്ച് തവണ എംപിയുമായി. നിലവില്‍ അര്‍കി നിയോജകമണ്ഡലത്തില്‍നിന്നുള്ള നിയമസഭാ അംഗമാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ട്രൂകോളര്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന്; കേന്ദ്രത്തിനും മഹാരാഷ്ട്രക്കും ബോംബേ ഹൈക്കോടതിയുടെ നോട്ടീസ്

മുംബൈ | മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനായ ട്രൂകോളര്‍ അനധികൃതമായി ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നെന്ന പൊതുതാല്‍പര്യ ഹരജിയില്‍ കേന്ദ്രസര്‍ക്കാരിനും മഹാരാഷ്ട്ര സര്‍ക്കാരിനും ബോംബെ ഹൈക്കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റീസ് ദിപാന്‍കര്‍ ദത്ത, ജസ്റ്റീസ് ജി എസ് കുല്‍ക്കര്‍ണി എന്നിവരടങ്ങുന്ന ബെഞ്ചാണു ശശാങ്ക് പോസ്തുറെ എന്നയാള്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി പരിഗണിച്ചു നോട്ടീസ് അയക്കാന്‍ നിര്‍ദേശിച്ചത്. ട്രൂകോളര്‍ ആപ്ലിക്കേഷന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ചു മറ്റു ചില പങ്കാളികള്‍ക്കു നല്‍കുകയും ഉത്തരവാദിത്തം ഉപയോക്താവിന് മേല്‍ […]

You May Like

Subscribe US Now