വേതനമില്ല; തെലങ്കാനയില്‍ 15 മാസത്തിനിടെ ആത്മഹത്യ ചെയ്തത് 41 അധ്യാപകര്‍

User
0 0
Read Time:1 Minute, 40 Second

ഹൈദരാബാദ്: കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ ലോക് ഡൗണില്‍ വലഞ്ഞ് തെലങ്കാനയില്‍ ഇതുവരെ 41 അധ്യാപകര്‍ ആത്മഹത്യ ചെയ്തു. സ്വകാര്യ സ്കൂളിലെ അധ്യാപകരാണ് ശമ്ബളം ലഭിക്കാത്തതുമൂലം ബുദ്ധിമുട്ടിലായത്.

ഭൂരിഭാഗം സ്വകാര്യ സ്കൂളുകളും കുട്ടികളില്‍ നിന്ന് ഫീസ് ശേഖരിക്കുന്നുണ്ടെങ്കിലും അധ്യാപകര്‍ക്ക് ശമ്ബളം കൊടുക്കുന്നില്ല. ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താന്‍ വളരെ കുറച്ച്‌ അധ്യാപകരെ മാത്രം നിയോഗിക്കുകയും അവര്‍ക്ക് പകുതി ശമ്ബളം കൊടുക്കുകയുമാണ് ഭൂരിഭാഗം മാനേജ്മെന്‍റുകളും.

പരാതികള്‍ ചൂണ്ടിക്കാണിച്ചതോടെ ഏപ്രില്‍ മാസം മുതല്‍ അധ്യാപകര്‍ക്ക് 2,000 രൂപ നല്‍കാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നു. 25 കിലോ അരി സൗജന്യമായി നല്‍കുമെന്നും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു. ഏപ്രില്‍, മെയ് മാസങ്ങളില്‍ അരി ലഭിച്ചെങ്കിലും പിന്നീട് ലഭിച്ചില്ല. വാഗ്ദാനം ചെയ്ത തുക ഇതുവരെ അധ്യാപകരുടെ അക്കൗണ്ടില്‍ വന്നിട്ടില്ല.

തെലങ്കാനയില്‍ സ്വകാര്യ മേഖലയില്‍ മാത്രം 2,50,000 അധ്യാപകരും 50,000 അനധ്യാപകരും തൊഴിലെടുക്കുന്നുണ്ടെന്നാണ് കണക്ക്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സംസ്ഥാനത്ത് ഇന്നും നാളെയും സമ്ബൂര്‍ണ ലോക്ഡൗണ്‍; പൊതുഗതാഗതമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ വാരാന്ത്യ ലോക്ഡൗണ്‍ ഇന്നും നാളെയും തുടരും. കര്‍ശന നിയന്ത്രണങ്ങളോടെയാണ് സംസ്ഥാനത്ത് ലോക്ഡൗണ്‍ തുടരുന്നത്. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലാണ് ശനി, ഞായര്‍ ദിവസങ്ങളിലെ ലോക്ഡൗണ്‍ തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്നും നാളെയും സംസ്ഥാനത്ത് അവശ്യ സേവനങ്ങള്‍ മാത്രമെ അനുവദിക്കുകയുള്ളു. പൊതുഗതാഗതത്തിന് അനുമതി ഉണ്ടാകില്ല. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സുരക്ഷാ പരിശോധനകള്‍ക്കായി കൂടുതല്‍ പോലീസുകാരെയും വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. മെഡിക്കല്‍ […]

You May Like

Subscribe US Now