വോട്ടര്‍മാരുടെ വിവേകത്തെ ബഹുമാനിക്കണം -രാഹുലിന്‍റെ പരാമര്‍ശത്തില്‍ കപില്‍ സിബല്‍

User
0 0
Read Time:1 Minute, 43 Second

ന്യൂഡല്‍ഹി: ഉത്തരേന്ത്യയായാലും ദക്ഷിണേന്ത്യയായാലും വോട്ടര്‍മാരുടെ വിവേകത്തെ ബഹുമാനിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ആര്‍ക്കാണ് വോട്ട് ചെയ്യേണ്ടതെന്നും എന്തുകൊണ്ടാണ് വോട്ട് ചെയ്യേണ്ടതെന്നും അവര്‍ക്ക് നന്നായി അറിയാമെന്നും കപില്‍ സിബല്‍ പറഞ്ഞു. കേരളത്തിലെ വോട്ടര്‍മാരെ കുറിച്ച്‌ ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞത് വിവാദമായ സാഹചര്യത്തിലാണ് കപില്‍ സിബലിന്‍റെ പ്രസ്താവന.

എന്നാല്‍, രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയെ കുറിച്ച്‌ പറയാന്‍ താനാരുമല്ലെന്ന് കപില്‍ സിബല്‍ പറഞ്ഞു. ഏത് സാഹചര്യത്തിലാണ് അത് പറഞ്ഞതെന്ന് അദ്ദേഹത്തിന് തന്നെ വിശദീകരിക്കാന്‍ കഴിയും. ഉത്തരേന്ത്യയായാലും ദക്ഷിണേന്ത്യയായാലും എവിടെയായാലും വോട്ടര്‍മാരെ ബഹുമാനിക്കണം. അവരുടെ വിവേകത്തെ താഴ്ത്തിക്കെട്ടരുത് -സിബല്‍ പറഞ്ഞു.

കോണ്‍ഗ്രസ് രാജ്യത്തെ വിഭജിച്ച്‌ ഭരിക്കാന്‍ ശ്രമിക്കുകയാണെന്ന ബി.ജെ.പി ആരോപണത്തെ ചിരിച്ച്‌ തള്ളുകയാണ്. 2014-ല്‍ അധികാരത്തില്‍ വന്നതിന് ശേഷം ജനങ്ങളെ ഭിന്നിപ്പിച്ച സര്‍ക്കാരാണ് ബി.ജെ.പിയുടേത് കപില്‍ സിബല്‍ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

എ.ടി.എം. മെഷിനില്‍ പ്രത്യേക ഉപകരണം സ്ഥാപിച്ച്‌ തട്ടിപ്പ് ; മംഗളൂരുവില്‍ മലയാളിസംഘം പിടിയില്‍

മംഗളൂരു: എ.ടി.എം. മെഷിനില്‍ പ്രത്യേക ഉപകരണം സ്ഥാപിച്ച്‌ പണം തട്ടിയ കേസില്‍ മൂന്ന്‌ മലയാളികളടക്കം നാലുപേര്‍ അറസ്റ്റിലായി. മറ്റൊരാള്‍ ആസ്പത്രിയില്‍ നിരീക്ഷണത്തിലാണ്. സംഘത്തലവാനായ തൃശ്ശൂര്‍ ചാലക്കുടി മോതിരക്കണ്ണി കരിപ്പായി വീട്ടില്‍ ഗ്ലാഡ്‌വിന്‍ ജിന്റോ ജോസ് (ജിന്റു-37), കാസര്‍കോട് കുഡ്‌ലുവിലെ അബ്ദുള്‍ മജീദ് (27), ആലപ്പുഴ എടത്വ പച്ചചെക്കിടിക്കാട് തക്കക്കാവില്‍ ടി.എസ്. രാഹുല്‍ (24), ന്യൂഡല്‍ഹി പ്രേംനഗര്‍ റെയില്‍വേ ട്രാക്കിനടുത്ത ദിനേശ് സിങ് റാവത്ത് (44) എന്നിവരെയാണ് മംഗളൂരു സൈബര്‍ പോലീസ് […]

You May Like

Subscribe US Now