വോട്ട് കൂടുതല്‍ ‘നോട്ട’യ്ക്കെങ്കില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ സുപ്രീം കോടതി നോട്ടീസ്

User
0 0
Read Time:1 Minute, 27 Second

ന്യൂഡല്‍ഹി: ഒരു മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത് നോട്ടയ്ക്കാണെങ്കില്‍ ആ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും നടത്തണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസയച്ചു. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസയച്ചത്.

ബി.ജെ.പി. നേതാവ് അഡ്വ. അശ്വിനി കുമാര്‍ ഉപാധ്യായ നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ് അയച്ചത്. വീണ്ടും തിരഞ്ഞെടുപ്പ് നടക്കുമ്ബോള്‍ അതെ സ്ഥാനാര്‍ഥികളെ വീണ്ടും മത്സരിക്കുന്നതില്‍നിന്ന് വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ടായിരുന്നു. എന്നാല്‍, ഈ ആവശ്യം ഉള്‍ക്കൊള്ളാന്‍ പ്രയാസമാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

കൂടുതല്‍ വോട്ട് നോട്ടയ്ക്കാണെങ്കില്‍ തിരഞ്ഞെടുപ്പുഫലം റദ്ദാക്കി വീണ്ടും മത്സരം നടത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനും ലോ കമ്മിഷനും ശുപാര്‍ശ ചെയ്തിട്ടും സര്‍ക്കാര്‍ അതുമായി മുന്നോട്ടുപോയില്ലെന്നും ഉപാധ്യായ ചൂണ്ടിക്കാട്ടി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വീണ്ടും മാറ്റം; എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളുടെ ടൈംടേബിളുകള്‍ പുതുക്കി

തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളുടെ ടൈംടേബിളുകള്‍ പുതുക്കി. ഏപ്രില്‍ എട്ടിന് തുടങ്ങി 30-ന് അവസാനിക്കാനിരുന്ന പ്ലസ് ടു പരീക്ഷ ഏപ്രില്‍ 26-ന് അവസാനിക്കുന്ന രൂപത്തില്‍ പുനഃക്രമീകരിച്ചു. മാര്‍ച്ച്‌ 17-ന് തുടങ്ങാനിരുന്ന പരീക്ഷ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് നേരത്തേ ഏപ്രില്‍ എട്ടിലേക്ക് മാറ്റിയിരുന്നു. ഇതാണ് വീണ്ടും മാറ്റിയത്. ഏപ്രില്‍ 27 മുതല്‍ 30 വരെ ജെ.ഇ.ഇ. (മെയിന്‍) പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് ഇപ്പോഴത്തെ മാറ്റം. എസ്.എസ്.എല്‍.സി.ക്ക് നേരത്തേ പ്രസിദ്ധീകരിച്ച ടൈംടേബിളില്‍ വിഷയങ്ങളുടെ […]

You May Like

Subscribe US Now