വ്യാവസായിക ആവശ്യത്തിനുള്ള ഓക്‌സിജന്‍ കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കാന്‍ കേന്ദ്ര നിര്‍ദേശം

User
0 0
Read Time:2 Minute, 18 Second

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ വ്യാവസായിക ആവശ്യത്തിനായി വിതരണം ചെയ്യുന്ന ഓക്‌സിജന്‍ കോവിഡ് ചികിത്സയ്ക്കായി ഉപയോഗപ്പെടുത്താന്‍ നിര്‍ദേശിച്ച്‌ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രo കത്തയച്ചു .രോഗവ്യാപനം പിടിവിട്ട സാഹചര്യത്തില്‍ രാജ്യത്തെ ഓക്‌സിജന്‍ ക്ഷാമം നികത്തുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ നീക്കം.

കോവിഡ് രോഗികളുടെ ചികിത്സയില്‍ ഓക്‌സിജന്‍ ഒരു നിര്‍ണായക ഘടകമാണ്. എന്നാല്‍ രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചതോടെ മെഡിക്കല്‍ ഓക്‌സിജന്റെ ആവശ്യവും വര്‍ധിച്ചു. ഈ സാഹചര്യത്തിലാണ് ക്ഷാമം പരിഹരിക്കാന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ ഓഫീസ് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചത്.

ഫാര്‍മസ്യൂട്ടിക്കല്‍, പെട്രോളിയം റിഫൈനറികള്‍, ഓക്‌സിജന്‍ സിലിണ്ടര്‍ നിര്‍മ്മാതാക്കള്‍, സ്റ്റീല്‍ പ്ലാന്റുകള്‍, മലിനജല ശുദ്ധീകരണ പ്ലാന്റുകള്‍ അടക്കം ഒന്‍പത് വ്യവസായങ്ങളെ ഈ നിര്‍ദേശത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

മഹാരാഷ്ട്ര, ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കോവിഡ് രോഗികള്‍ വലയുന്ന സാഹചര്യത്തില്‍ ഓക്‌സിജന്റെ കുറവ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യ തലസ്ഥാനത്ത് രൂക്ഷമായ ഓക്‌സിജന്‍ ക്ഷാമം നേരിടുന്നുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹിയുടെ ക്വാട്ട മറ്റ് സംസ്ഥാനങ്ങളിലേക്ക് വഴി തിരിച്ച്‌ വിട്ടതായും ആരോപിച്ചിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

റെംഡെസിവിര്‍ മരുന്ന് അനധികൃതമായി വില്‍ക്കാന്‍ ശ്രമിച്ച 3 പേരെ ഇന്‍ഡോര്‍ പോലീസ് പിടികൂടി

ഭോപ്പാല്‍: കോവിഡ് വാക്സിനായ റെംഡെസിവിര്‍ അനധികൃതമായി വില്‍ക്കാന്‍ ശ്രമിച്ച 3 പേര്‍ അറസ്‌റ്റില്‍. സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ കവിത ചൗഹാന്‍, അവരുടെ സഹായികളായ ശുഭം പര്‍മാര്‍, ഭുപേന്ദ്ര പര്‍മാര്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. രണ്ട് ഇഞ്ചക്ഷനുകളും പ്രതികളില്‍ നിന്നും പോലീസ് പിടിച്ചെടുത്തു. കുത്തി വയ്‌പ് എടുക്കാനെന്ന വ്യാജേന ഒരാളെ പ്രതികളുടെ അടുത്തേക്ക് അയച്ചാണ് ഇന്‍ഡോര്‍ പോലീസ് മൂന്നു പേരെയും കുടുക്കിയത്. മുപ്പത്തയ്യായിരം രൂപയാണ് ഒരു ഇഞ്ചക്ഷന്‍ എടുക്കാന്‍ പ്രതികള്‍ ആവശ്യപ്പെട്ടതെന്ന് […]

You May Like

Subscribe US Now