ശതാബ്ദി എക്‌സ്പ്രസില്‍ വന്‍ തീപിടുത്തം : ജനറേറ്റര്‍ കാറില്‍ തീ പടര്‍ന്നു പിടിച്ചു

User
0 0
Read Time:1 Minute, 19 Second

ലക്‌നൗ : ശതാബ്ദി എക്പ്രസില്‍ വന്‍ തീപിടുത്തം. ആളപായമില്ല. ന്യൂഡല്‍ഹിയില്‍ നിന്നും ലക്‌നൗവിലേയ്ക്ക് പോകുന്ന ട്രെയിനില്‍ ഗാസിയാബാദ് റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് തീപിടുത്തമുണ്ടായത്. ട്രെയിനിന്റെ ജനറേറ്റര്‍ കാറില്‍ തീ പടര്‍ന്നു പിടിക്കുകയായിരുന്നു.

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ട്രെയിനിന്റെ ജനറേറ്ററും ലഗേജും കൊണ്ടുപോകുന്ന അവസാന ബോഗിയിലാണ് തീപിടുത്തമുണ്ടായത്. ആറ് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

തീപിടുത്തമുണ്ടായ കോച്ച്‌ ട്രെയിനില്‍ നിന്നും വേര്‍പ്പെടുത്തിയ ശേഷമാണ് തീ അണയക്കാന്‍ ആരംഭിച്ചത്. കോച്ചിന്റെ വാതില്‍ പൊളിച്ചാണ് ഉള്ളിലുള്ള തീ അണച്ചത്. അപകടത്തില്‍ ആളപായമില്ലെന്ന് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് 8.20 ഓടെ ട്രെയിന്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും പുറപ്പെട്ടു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

'ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍' ആര്‍ക്കൊപ്പം; ചിഹ്നത്തെച്ചൊല്ലി ചങ്ങനാശ്ശേരിയില്‍ തര്‍ക്കം

കോട്ടയം: ചങ്ങനാശ്ശേരിയില്‍ ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍ ചിഹ്നത്തെച്ചൊല്ലി തര്‍ക്കം. ഇന്ത്യന്‍ ക്രിസ്ത്യന്‍ സെക്യുലര്‍ സ്ഥാനാര്‍ത്ഥി ബേബി അപേക്ഷ നല്‍കിയതും, പി ജെ ജോസഫിന്റെ കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടതും ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍ ചിഹ്നത്തിനു വേണ്ടിയാണ്. ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍ ചിഹ്നത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന കേരള കോണ്‍ഗ്രസ് അറിയിച്ചു. ബേബിയും ഇതേ നിലപാട് സ്വീകരിച്ചാല്‍ ചിഹ്നം ആര്‍ക്കു നല്‍കണമെന്ന് ടോസിലൂടെ തീരുമാനിക്കും. നറുക്കെടുപ്പ് എതിരായാല്‍ ചങ്ങനാശ്ശേരിയിലെ കേരള കോണ്‍​ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ചിഹ്നം […]

You May Like

Subscribe US Now