ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ എത്തിയ യുവാവിന്റെ കണ്ണിന് താഴെ എലി കടിച്ചതായി പരാതി; അന്വേഷണത്തിന് ഉത്തരവിട്ട് മേയര്‍

User
0 0
Read Time:1 Minute, 54 Second

മുംബൈ: ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രോഗിയുടെ കണ്ണിന് താഴെ എലി കടിച്ചതായി പരാതി. ബുഎംസിയുടെ കീഴിലുള്ള രജവാടി ആശുപത്രിയിലാണ് സംഭവം നടന്നത്. അതേസമയം രോ​ഗിക്ക് പരിക്കുകളില്ലെന്നും കണ്ണിനെ ബാധിച്ചിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കണ്ണിന്റെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലെത്തിയതായിരുന്നു 24കാരനായ യെല്ലപ്പെയെന്ന് ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരമൊരു സംഭവം ഒരിക്കലും നടക്കാന്‍ പാടില്ലായിരുന്നുവെന്ന് രജവാഡി ആശുപത്രി ഡീന്‍ വിദ്യാ താക്കൂ‍ര്‍ പ്രതികരിച്ചു.

വാ‍ര്‍ഡ് താഴത്തെ നിലയിലാണെന്നും ആശുപത്രിയിലെത്തുന്നവര്‍ ഭക്ഷണാവശിഷ്ടങ്ങള്‍ ആശുപത്രിക്ക് സമീപം വലിച്ചെറിയുന്നതാണ് ഇതിന് കാരണമെന്നും ഇവര്‍ കുറ്റപ്പെടുത്തി. പലതവണ താക്കീത് നല്‍കിയിട്ടും ഭക്ഷണാവശിഷ്ടങ്ങള്‍ വലിച്ചെറിയുന്നത് തുടരുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ സഹോദരനെ കാണാന്‍ ആശുപത്രിയില്‍ ചെന്നപ്പോഴാണ് മുറിവ് ശ്രദ്ധയില്‍പ്പെട്ടതെന്നും അവന്‍ ​ഗുരുതരാവസ്ഥയിലാണെന്നും യെല്ലപ്പയുടെ സഹോദരി പ്രതികരിച്ചു. എന്തെങ്കിലും സംഭവിച്ചാല്‍ ആശുപത്രി അധികൃതരാകും ഉത്തരവാദികളെന്നും സഹോദരി പറഞ്ഞു. സംഭവത്തില്‍ മുംബൈ മേയര്‍ കിഷോരി പെഡ്നേക്കര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വായ്പ തട്ടിപ്പ്: വിജയ് മല്യ, നിരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവരുടെ 18,170 കോടിയുടെ ആസ്തി ഇ.ഡി കണ്ടുകെട്ടി

ന്യുഡല്‍ഹി: വായ്പ തട്ടിപ്പ് രാജ്യം വിട്ട വിവാദ വ്യവസായികളുടെ ആസ്തി എന്‍ഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തു. വിജയ് മല്യ, നിരവ് മോദി, മെഹുല്‍ ചേക്‌സി എന്നിവരുടെ 18,170.02 കോടിയുടെ ആസ്തിയാണ് കണ്ടുകെട്ടിയത്. ബാങ്കുകള്‍ക്കുണ്ടായ മൊത്തം നഷ്ടത്തില്‍ 80.45% വരുമിത്. പിടിച്ചെടുത്ത ആസ്തിയില്‍ 9,371.17 കോടിയുടേത് ബാങ്കുകള്‍ക്കും കേന്ദ്രസര്‍ക്കാരിനും കൈമാറി. കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്ന നിയമത്തിന്റെ പരിധിയിലാണ് നടപടി. ബാങ്ക് തട്ടിപ്പ് നടത്തി രാജ്യം വിട്ട കിങ്്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമയായ വിജയ് മല്യ നിലവില്‍ […]

You May Like

Subscribe US Now