സംസ്ഥാനത്ത് ജൂണ്‍ 9 മുതല്‍ ജൂലൈ 31 വരെ ട്രോളിങ് നിരോധനം: എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി

User
0 0
Read Time:2 Minute, 26 Second

ആലപ്പുഴ: ജൂണ്‍ 9 മുതല്‍ ജൂലൈ 31 വരെ ട്രോളിങ് നിരോധനം നടക്കും. 52 ദിവസം ആണ് നിരോധനം. ഇത് നടപ്പാക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായതായി കൊല്ലം കലക്ടര്‍ ബി.അബ്ദുല്‍ നാസര്‍ അറിയിച്ചു. ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍, മത്സ്യത്തൊഴിലാളി യൂനിയന്‍ നേതാക്കള്‍, ഹാര്‍ബര്‍ മാനേജ്മെന്‍റ് സമിതി അംഗങ്ങള്‍ തുടങ്ങിയവരുമായി ട്രോളിങ് നിരോധനത്തിന് മുന്നോടിയായി ഓണ്‍ലൈന്‍ യോഗം നടത്തി. ട്രോളിങ് നിരോധനത്തോട് മത്സ്യത്തൊഴിലാളികള്‍ സഹകരിക്കണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു. ട്രോളിങ് നിരോധന സമയത്ത് പരമ്ബരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഉപരിതല മത്സ്യബന്ധനം നടത്താന്‍ തടസ്സമില്ല. അയല്‍ സംസ്ഥാന ബോട്ടുകള്‍ ട്രോളിംഗ് നിരോധനം നിലവില്‍ വരുന്നതിനു മുന്‍പ് കേരളതീരം വിട്ടു പോകാന്‍ നിര്‍ദ്ദേശം നല്‍കും.

48 മണിക്കൂറിനുള്ളില്‍ ട്രോളിങ് നിരോധനത്തിന് മുമ്ബ് കടലില്‍ പോകുന്ന ബോട്ടുകളില്‍ തിരിച്ചുവരുന്നവക്ക് ശക്തികുളങ്ങര ഹാര്‍ബറില്‍ മത്സ്യം ഇറക്കി വിപണനം നടത്താനുള്ള സൗകര്യം ഒരുക്കുമെന്നും കലക്ടര്‍ പറഞ്ഞു. ഹാര്‍ബറുകളിലും ലാന്റിംഗ് സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഡീസല്‍ ബങ്കുകള്‍ പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കും. കടല്‍ രക്ഷയുടെയും തീരസുരക്ഷയുടെയും ഭാഗമായി എല്ലാ മത്സ്യത്തൊഴിലാളികളും ബയോമെട്രിക് ഐഡികാര്‍ഡ് കയ്യില്‍ കരുതണം. ആവശ്യമായ ജീവന്‍രക്ഷാ ഉപകരണങ്ങളായ ലൈഫ്‌ബോയ്, ലൈഫ് ജാക്കറ്റ് തുടങ്ങിയവ ഇല്ലാത്ത യാനങ്ങള്‍ക്കെതിരെ നടപടി എടുക്കും. ഇന്‍ബോര്‍ഡ് വളളങ്ങള്‍ക്ക് ഡീസല്‍ ലഭിക്കുന്നതിന് അതാത് ജില്ലകളിലെ മത്സ്യഫെഡിന്റെ തെരഞ്ഞെടുത്ത ഡീസല്‍ ബങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പശ്ചിമ ബംഗാളിലെ അക്രമങ്ങളെക്കുറിച്ച്‌ അന്വേഷിക്കണം ; 600 വിദ്യാഭ്യാസ വിദഗ്ധര്‍ മനുഷ്യാവകാശ കമ്മീഷന് കത്തയച്ചു

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളെക്കുറിച്ച്‌ സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് രാജ്യമെമ്ബാടുമുള്ള 600ല്‍ അധികം വിദ്യാഭ്യാസ വിദഗ്ധരും പണ്ഡിതരും കത്തെഴുതി. ബംഗാളില്‍ നടന്ന അക്രമങ്ങളില്‍ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, ദേശീയ പട്ടികജാതി കമ്മീഷന്‍, ദേശീയ വനിതാ കമ്മീഷന്‍ എന്നിവര്‍ക്കാണ് കത്തെഴുതിയത് . അക്രമത്തേക്കുറിച്ച്‌ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന ഹര്‍ജി കേള്‍ക്കാന്‍ സുപ്രീം കോടതി കഴിഞ്ഞ ആഴ്ച സമ്മതിച്ചിരുന്നു. തൃണമൂല്‍ ലക്ഷ്യമിട്ട കൊലപാതകങ്ങള്‍ […]

You May Like

Subscribe US Now